കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്ലില്‍ നിന്ന് വ്യാജ രസീത് ബുക്ക് നിര്‍മ്മിച്ച് ജീവനക്കാരന്റെ സാമ്പത്തിക തട്ടിപ്പ്

പാലക്കാട് കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്ലില്‍ നിന്ന് വ്യാജ രസീത് ബുക്ക് നിര്‍മ്മിച്ച് ജീവനക്കാരന്റെ സാമ്പത്തിക തട്ടിപ്പ്. ബജറ്റ് സെല്‍ കോ-ഓര്‍ഡിനേറ്റര്‍ കെ വിജയശങ്കറാണ് തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്. 12 രസീത് ബുക്കുകള്‍ വ്യാജമായി നിര്‍മ്മിച്ച് ഒന്നേകാൽ ലക്ഷം രൂപയോളം തട്ടിയതായാണ് കെഎസ്ആര്‍ടിസി ഓഡിറ്റ് വിഭാഗത്തിന്റെ കണ്ടെത്തൽ.
വ്യാജ രസീത് ഉപയോഗിച്ച് സര്‍വ്വീസിന് മുന്‍പ് തന്നെ യാത്രക്കാരില്‍ നിന്ന് തുക കൈപ്പറ്റിയായിരുന്നു തട്ടിപ്പ്. ഇതിനായി 12 വ്യാജ രസീത് ബുക്കുകള്‍ വിജയശങ്കർ  ഉപയോഗിച്ചതായാണ് വിജിലന്‍സ് കണ്ടെത്തല്‍. യാത്രകളുടെ വരുമാനം രജിസ്റ്ററില്‍ രേഖപ്പെടുത്തിയില്ലെന്നും ഈ വകയിൽ ഒന്നേകാൽ ലക്ഷം രൂപയോളം തട്ടിപ്പ് നടത്തിയതായും ഓഡിറ്റ് വിഭാഗം കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് യൂണിറ്റിലെ കണ്ടക്ടറും ബജറ്റ് സെല്‍ കോ-ഓര്‍ഡിനേറ്ററുമായ കെ വിജയശങ്കറിനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. മെയ് 20ന് നടത്തിയ ഗവി, വയനാട് യാത്രകളുടെ വരുമാനം ഡിപ്പോയിൽ അടച്ചിട്ടില്ല. തുക ഓണ്‍ലൈന്‍ വഴി ഒടുക്കിയിട്ടുണ്ട് എന്നാണ് എന്നായിരുന്നു ഇയാള്‍ കണ്ടക്ടർമാരെ പറഞ്ഞു ധരിപ്പിച്ചിരുന്നത്. തട്ടിപ്പിൽ നഷ്ടമായ തുക ജീവനക്കാരനില്‍ നിന്ന് തിരിച്ചുപിടിക്കുമെന്ന് കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍ അറിയിച്ചു. സംഭവത്തിൽ കെഎസ്ആർടിസി ആഭ്യന്തര വിഭാഗവും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. തട്ടിപ്പ് കണ്ടെത്തിയതിന് പിന്നാലെ 2021 നവംബര്‍ 15ന് ആരംഭിച്ച ബജറ്റ് ടൂറിസം സെല്ലുമായി ബന്ധപ്പെട്ട മുഴുവന്‍ പണമിടപാടും പരിശോധിക്കാനാണ് വിജിലന്‍സ് തീരുമാനം.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News