നിർമാതാക്കൾ നടത്തിയത് മുൻധാരണ പ്രകാരമുള്ള ചതി; മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരെ അന്വേഷണ റിപ്പോർട്ട്

സാമ്പത്തിക തട്ടിപ്പ് കേസിൽ മഞ്ഞുമ്മൽ ബോയ്സ് സിനിമ നിർമാതാക്കൾക്കെതിരെ പൊലീസിന്റെ അന്വേഷണ റിപ്പോർട്ട്. നിർമാതാക്കൾ നടത്തിയത് മുൻധാരണ പ്രകാരമുള്ള ചതി. ഷൂട്ടിങ് തുടങ്ങുന്നതിന് മുൻപേ ആദ്യ ഷെഡ്യൂൾ പൂർത്തിയായെന്ന് പരാതിക്കാരനെ വിശ്വസിപ്പിച്ചു. 22 കോടി രൂപ സിനിമയ്ക്കായി ചിലവായെന്ന നിർമ്മാതാക്കളുടെ വാദം കള്ളം. 18.65 കോടി രൂപ മാത്രമാണ് നിർമാണ ചിലവ്.

Also Read; വിരുദ്ധാഭിപ്രായങ്ങളുമായി കോൺഗ്രസ്; ആലോഷ്യസ് സേവ്യറിനെ നീക്കാന്‍ സുധാകരന്‍ എഐസിസിക്ക് കത്ത് നല്‍കും

വാങ്ങിയ പണത്തിന്റെ ഒരു ഭാഗം പോലും പരാതിക്കാരന് പറവ ഫിലിം കമ്പനി തിരികെ നൽകിയിട്ടില്ലെന്ന് കണ്ടെത്തൽ. ചതിക്കാൻ മുൻകൂട്ടി പദ്ധതി ഉണ്ടായിരുന്നു എന്നാണ് ഇതിനർത്ഥം എന്നും റിപ്പോർട്ട്. ഹൈക്കോടതിയിലാണ് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചത്.

Also Read; വിവേക് വിഹാര് ആശുപത്രിയിലെ തീപിടുത്തത്തിന് ശേഷം ആരോഗ്യ സെക്രട്ടറിയെ കാണാനില്ല; ദില്ലി ആരോഗ്യ സെക്രട്ടറിക്കെതിരെ മന്ത്രി സൗരഭ് ഭരദ്വാജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News