‘കോടീശ്വരന്മാരോട് മത്സരിക്കുന്നത് കൊടി മാത്രമുള്ള പന്ന്യന്‍ രവീന്ദ്രൻ’; കൈവശമുള്ളത് 3000 രൂപ, ബാങ്കിൽ 59,729

ലോക്സഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രന്റെ സ്വത്തുവിവരങ്ങൾ പുറത്ത്. പന്ന്യൻ രവീന്ദ്രന്റെ കൈവശമുള്ളത് 3000 രൂപ മാത്രം. ബാങ്ക് അക്കൗണ്ടിൽ 59,729രൂപയുണ്ട്. കയ്യിലുള്ള ആകെ തുക 62729രൂപ. പന്ന്യൻ രവീന്ദ്രന്റെ പേരിൽ 5ലക്ഷംരൂപ വില മതിക്കുന്ന ഭൂമിയുണ്ട്. 1600 ചതുരശ്ര അടിയുള്ള വീടുണ്ട്. ഇവയുടെയെല്ലാം വിപണിമൂല്യം 11 ലക്ഷം രൂപയാണ്.

Also read:ബിജെപിക്ക് സർക്കാരുണ്ടാക്കാനുള്ള ഫിക്സഡ് ഡെപ്പോസിറ്റാണ് കോൺഗ്രസ് എംപിമാർ: പി രാജീവ്

മുൻ എംപി എന്ന നിലയിലുള്ള പെൻഷനാണ് പന്ന്യന്റെ വരുമാനമാർഗം. ഭാര്യയുടെ പക്കൽ 2000രൂപയുണ്ട്. 2.5ലക്ഷംരൂപ വിലമതിക്കുന്ന 48ഗ്രാം സ്വർണമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News