ഫൈനാഴ്‌സിയേഴ്‌സിന്റെ ക്വട്ടേഷന്‍: വാഹനം മോഷ്ടിച്ച് കടന്നുകളഞ്ഞ സംഘത്തിലെ ഒരാള്‍ പിടിയില്‍

ലോണ്‍ തിരിച്ചടവ് മുടങ്ങിയ ആഡംബര കാര്‍ ചെന്നെ ആസ്ഥാനമായുള്ള ഫൈനാഴ്‌സിയേഴ്‌സ് സ്ഥാപനത്തിന്റെ ക്വട്ടേഷന്‍ ഏറ്റെടുത്ത് മോഷ്ടിച്ചു കടന്നുകളഞ്ഞ സംഘത്തിലെ ഒരാളെ പനമരം പൊലീസ് കല്‍പ്പറ്റയില്‍ നിന്ന് പിടികൂടി. മലപ്പുറം, മോങ്ങം, ബി അബ്ദുള്‍ മുനീറി(41)നെയാണ് ഇന്‍സ്‌പെക്ടര്‍ എസ്എച്ച്ഒ വി സിജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. മോഷണം പോയ ഫോര്‍ച്ച്യുനര്‍ കാറും പിടിച്ചെടുത്തിട്ടുണ്ട്. മോഷ്ടിച്ച കാര്‍ മലപ്പുറത്തെത്തിച്ചെങ്കിലും കേസായതിനെ തുടര്‍ന്ന് വയനാട്ടിലെവിടെയെങ്കിലും ഉപേക്ഷിക്കാന്‍ കൊണ്ടുവരുമ്പോഴാണ് ഇയാള്‍ പൊലീസ് വലയിലായത്.

Also Read; ‘നാദാപുരം ലീഗ് കേന്ദ്രത്തിലെ സ്ഫോടനം: പൊലീസ് സമഗ്ര അന്വേഷണം നടത്തണം’; എൽഡിഎഫ് വടകര പാർലമെന്റ് മണ്ഡലം കമ്മിറ്റി 

പരാതി ലഭിച്ചയുടന്‍ ശാസ്ത്രീയാന്വേഷണം നടത്തിയ പൊലീസ് ഇവര്‍ക്ക് പിറകെയുണ്ടായിരുന്നു. വാഹനം തിരിച്ചു പിടിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ ഫൈനാഴ്‌സിയേഴ്‌സിന്റെ കേരള ബ്രാഞ്ച് മാനേജര്‍ കാര്‍ത്തിക്കിനെയും, ക്വട്ടേഷന്‍ സംഘത്തിലെ മിഥുനെയും പിടികൂടാനുണ്ട്. ഇവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തുനല്‍കിയ ജില്ലയിലെ ഏജന്റുമാര്‍ക്കായും പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Also Read; കാറില്‍ മയക്കുമരുന്ന് വെച്ച് ദമ്പതികളെ കുടുക്കാന്‍ ശ്രമിച്ച സംഭവം; ഒരാള്‍ കൂടി അറസ്റ്റില്‍

ഇക്കഴിഞ്ഞ 5ാം തീയതി ഉച്ചയോടെയാണ് അഞ്ചുകുന്ന് കുണ്ടാല സ്വദേശിയുടെ ഫോര്‍ച്ച്യുനര്‍ കാര്‍ േമാഷണം പോയത്. ലോണ്‍ അടവ് തെറ്റിയതിനെ തുടര്‍ന്ന് വീട്ടില്‍ സ്ത്രീകള്‍ തനിച്ചായ സമയം നോക്കിയാണ് മോഷണം നടത്തിയത്. എസ്ഐ സാജു, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ രതീഷ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ മുസ്തഫ, വിനായക് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News