ഇൻസ്റ്റാഗ്രാമിൽ നിങ്ങളെ ആരെങ്കിലും ബ്ലോക്ക് ചെയ്തോ എന്നാണോ ആലോചിക്കുന്നത്? കണ്ടുപിടിക്കാൻ ഇനി എളുപ്പവഴി

ഇൻസ്റ്റാഗ്രാമിൽ നമുക്ക് സെർച്ച് ചെയ്ത് കണ്ടെത്താൻ കഴിഞ്ഞിരുന്ന ഒരാളെ ഇപ്പോൾ തപ്പിയിട്ട് കിട്ടുന്നില്ലെങ്കിൽ ആദ്യത്തെ സംശയം അവർ നമ്മളെ ബ്ലോക്ക് ചെയ്തോ എന്നാണ്. എന്നാൽ അത് കണ്ടെത്താൻ ഇനി എളുപ്പവഴിയുണ്ട്. ഇൻസ്റ്റയിലെ ഓരോരുത്തർക്കും അവരുടെ യൂസർനെയിമുള്ള യൂണിക്ക് ആയ ഒരു പ്രൊഫൈൽ ലിങ്കുണ്ട്. ‘instagram.com/’എന്ന് ടൈപ്പ് ചെയ്തതിനു ശേഷം അവരുടെ പ്രൊഫൈൽ നെയിം ചേർത്താൽ നിങ്ങൾക്ക് നിഷ്പ്രയാസം ഒരു അക്കൗണ്ട് കണ്ടെത്താം. “Sorry, this page isn’t available,” എന്നാണ് അപ്പോൾ കാണിക്കുന്നതെങ്കിൽ ആ അക്കൗണ്ട് നിലവിലില്ല, അല്ലെങ്കിൽ അവർ നിങ്ങളെ ബ്ലോക്ക് ചെയ്തിരിക്കുന്നുവെന്ന് അനുമാനിക്കാം.

ALSO READ: താഴ്ച്ചയിൽ നിന്നും ഉയർച്ചയിലേക്ക്; സ്വർണ വിലയിൽ വീണ്ടും വർധനവ്

ഇനി നിങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് ലോഗൗട്ട് ചെയ്തശേഷം ബ്രൌസർ വഴി ഇതേ ലിങ്ക് സെർച്ച് ചെയ്ത് നോക്കാം. എന്നിട്ടും ഫലമില്ലെങ്കിൽ അതിനർത്ഥം അവർ അക്കൗണ്ട് ഡിലീറ്റ് ചെയ്‌തു എന്നാണ്. ഒരാൾ നിങ്ങളെ ഇൻസ്റ്റാഗ്രാമിൽ ബ്ലോക്ക് ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങളുടെ അക്കൗണ്ടിലൂടെ അവരെ ടാഗ് ചെയ്യാനോ സ്റ്റോറിൽ മെൻഷൻ ചെയ്യാനോ സാധിക്കില്ല. നിങ്ങളുടെ അക്കൗണ്ടിൽ അവർ മുൻപ് എപ്പോഴെങ്കിലും കമന്റ് ചെയ്തിട്ടുണ്ടെങ്കിൽ അതുവഴി ആളുടെ അക്കൗണ്ട് സെർച്ച് ചെയ്ത് നോക്കുകയുമാകാം.

ALSO READ: ഇന്ത്യയുടെ പുതിയ ക്രാഷ് ടെസ്റ്റിന് നാളെ തുടക്കം

മെസെജുകൾ പരിശോധിക്കുമ്പോൾ ‘Instagram user’എന്നാണ് കാണുന്നതെങ്കിലും ബ്ലോക്ക് ചെയ്‌തിരിക്കാൻ സാധ്യതയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News