സ്ഥാനാർത്ഥികളെ കുറിച്ച് നേരിട്ടറിയാം; വോട്ട് ചെയ്യാനുള്ള ബൂത്തും കണ്ടെത്താം

ലോക്‌സഭ തെരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് തങ്ങളുടെ ബൂത്ത് ഏതാണ് എന്നറിയാൻ വഴി ഉണ്ട്. electoralsearch.eci.gov.in വെബ്‌സൈറ്റിലൂടെ ഓരോ വോട്ടർമാർക്കും തങ്ങളുടെ ബൂത്തുകള്‍ കണ്ടെത്താനാകും.
ഈ വെബ്‌സൈറ്റില്‍ ക്ലിക്ക് ചെയ്ത് പേര്, ജനനത്തീയതി , ജില്ല, നിയമസഭ മണ്ഡലം എന്നിങ്ങനെയുള്ള വിവരങ്ങള്‍ നല്‍കിയാല്‍ ബൂത്ത് ഏതെന്നു അറിയാനാകും. വോട്ടര്‍ ഐഡി കാര്‍ഡ് നമ്പര്‍ മാത്രം നല്‍കി സെര്‍ച്ച് ചെയ്ത് പോളിംഗ് ബൂത്ത് കണ്ടെത്തുന്നത്തിനും കഴിയും.

ALSO READ: ദേഹത്ത് സിഗരറ്റ് കൊണ്ട് കുത്തിയ മുറിവുകള്‍, തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു, തലച്ചോര്‍ ഇളകിയ നിലയില്‍, വാരിയെല്ലുകളും പൊട്ടി; രണ്ടരവയസ്സുകാരിയെ പിതാവ് കൊന്നത് അതി ക്രൂരമായി

വോട്ടര്‍ ഐഡിക്കൊപ്പം രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പര്‍ നല്‍കി ഒടിപി നൽകിയാലും വിവരം ലഭിക്കും. മൂന്ന് രീതിയിലൂടെയും പോളിംഗ് ബൂത്ത് കണ്ടെത്തുമ്പോഴും ഫലം ലഭിക്കാന്‍ സ്‌ക്രീനില്‍ കാണിക്കുന്ന ക്യാപ്ച്ച കോഡ് നല്‍കണം. പോളിംഗ് ബൂത്ത് കണ്ടെത്തിയാല്‍ ഗൂഗിള്‍ മാപ്പ് വഴി ബൂത്തിന്റെ ലൊക്കേഷന്‍ അറിയാം. ആന്‍ഡ്രോയ്ഡ്, ഐ ഒ എസ് പ്ലാറ്റ്‌ഫോമില്‍ വരുന്ന വോട്ടർ ഹെല്പ് ലൈൻ ആപ്പ് വഴിയും ഹെല്‍പ്‌ലൈന്‍ നമ്പറായ 1950 ല്‍ ബന്ധപ്പെട്ടാലും പോളിംഗ് ബൂത്ത് സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കും.

ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളെക്കുറിച്ച്‌ കൂടുതൽ അറിയാനുള്ള മൊബൈൽ ആപ്ലിക്കേഷനാണ് കെ.വൈ.സി ആപ്ലിക്കേഷൻ. അതത് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ, നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന സമയത്തെ പശ്ചാത്തലം, സത്യവാങ്മൂലം എന്നിവ സംബന്ധിച്ച വിവരങ്ങൾ അറിയുന്നതിനായി വോട്ടർമാർക്ക് ഉപയോഗിക്കുന്ന ഉപഭോക്തൃ സൗഹൃദ മൊബൈൽ ആപ്പ് ആണ് കെവൈസി.

ALSO READ: വോട്ടഭ്യർത്ഥിച്ച് ആശുപത്രികളിലെത്തി ശൈലജ ടീച്ചർ; ചേർത്തുപിടിച്ച് ആരോഗ്യപ്രവർത്തകർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News