തൃശ്ശൂര്‍ വലപ്പാട് ധനകാര്യ സ്ഥാപനത്തില്‍ നിന്ന് 20 കോടി തട്ടിയെടുത്ത കൊല്ലം സ്വദേശിനി ധന്യ മോഹന്‍ പണം ഉപയോഗിച്ചത് ആഡംബര ജീവിതത്തിനെന്ന് പോലീസ് കണ്ടെത്തല്‍ കൊല്ലം നഗരത്തില്‍ ഒന്നരക്കോടി രൂപ മുടക്കി ആഡംബര വീട് വാങ്ങി ആഡംബര കാറുകളും സ്വന്തമാക്കി.
പണം ഷെയര്‍ മാര്‍ക്കറ്റിലും നിക്ഷേപിച്ചെന്ന് കണ്ടെത്തല്‍.
ALSO READ:പ്രഭാത സവാരിക്കിടെ വാഹനം ഇടിച്ചുതെറിപ്പിച്ചു; യുവാവിന് ദാരുണാന്ത്യം
ധന്യ ഓണ്‍ലൈന്‍ റമ്മി കളിക്ക് അടിമയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. രണ്ട് കോടി രൂപയുടെ ഓണ്‍ലൈന്‍ റമ്മി കളിയുടെ ഇടപാട് വിവരങ്ങള്‍ ഇന്‍കംടാക്സ് തേടിയിരുന്നു. എന്നാല്‍ ധന്യ വിവരം നല്‍കിയിരുന്നില്ല.
ALSO READ:സിനിമ ചിത്രീകരണത്തിനിടെ കാർ തലകീഴായി മറിഞ്ഞു; അർജുൻ അശോകൻ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്
മണപ്പുറത്തിന്റെ ഹെഡ് ഓഫീസ് സ്ഥിതി ചെയ്യുന്ന വലപ്പാട് പ്രദേശത്ത് ധന്യ സ്ഥലം വാങ്ങിയത് രണ്ട് കൊല്ലത്തിനിടെയാണ്. വലപ്പാട്ടെ വീടിന് മുന്നിലുള്ള അഞ്ച് സെന്റ് സ്ഥലം വാങ്ങിയെങ്കിലും ആധാരം ചെയ്തിരുന്നില്ല. തട്ടിപ്പ് ആരംഭിച്ചെന്ന് കരുതുന്ന കാലത്ത് വിദേശത്തായിരുന്ന ഭര്‍ത്താവ് മടങ്ങിവരികയായിരുന്നു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here