രാജ്യത്ത് സെൽഫി എടുക്കുന്നവർക്കെതിരെ പിഴ ചുമത്തുന്ന തീരുമാനവുമായി ഇറ്റലിയിലെ പ്ലോർട്ടോഫിനോ നഗരത്തിലെ പ്രാദേശിക ഭരണകൂടം. സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ പ്ലോർട്ടോഫിനോ നഗരത്തിൽ തിരക്ക് വർധിച്ചുവരികയാണെന്നും വേഗം തന്നെ കാണേണ്ടതെല്ലാം കണ്ടു തീർത്ത് സ്ഥലം വിടണമെന്നുമാണ് പ്രാദേശിക ഭരണകൂടത്തിന്റെ തീരുമാനം.
രാജ്യത്തെ ഏറ്റവും കളർ ഫുൾ നഗരങ്ങളിൽ ഒന്നാണ് പ്ലോർട്ടോഫിനോ നഗരം. സഞ്ചാരികൾ സെൽഫി എടുക്കാൻ ധാരളം സമയം ചെലവഴിക്കുന്നതിനാൽ, തിരക്ക് വർധിക്കുന്നു എന്നും അതിനാലാണ് ഈ തീരുമാനമെന്നും ഭരണകൂടം അറിയിച്ചു. അതിനാൽ ഈ നഗരത്തിൽ സെൽഫി എടുക്കുന്ന ആളുകളിൽ നിന്ന് 275 യൂറോ ( 24,777 രൂപ) പിഴ ഈടാക്കാൻ തീരുമാനിച്ചിരിക്കുകയാണ് .
രാവിലെ 10.30 മുതൽ വൈകുന്നേരെ 6 മണിവരെയാണ് സെൽഫിക്ക് നിരോധനം. പ്രധാന ടൂറിസ്റ്റ് മേഖലയായിട്ടും സെൽഫി നിരോധിക്കുന്ന ആദ്യ സ്ഥലമല്ല പ്ലോർട്ടോ. ഇതിന് മുൻപ് സമാനരീതിയിൽ അമേരിക്കയിലെയും യുകെയിലെയും ചില സ്ഥലങ്ങളിൽ സെൽഫി നിരോധിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here