യുഎഇയില്‍ സ്വദേശിവത്കരണ നിയമം ലംഘിച്ച അഞ്ഞൂറിലേറെ കമ്പനികള്‍ക്ക് പിഴ

സ്വദേശിവത്കരണ നിയമം ലംഘിച്ചതിന് യുഎഇയില്‍ അഞ്ഞൂറിലേറെ കമ്പനികള്‍ക്ക് പിഴ. കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ ആകെ 565 കമ്പനികള്‍ക്ക് പിഴ ചുമത്തിയത്. നിയമലംഘനം നടത്തിയ കമ്പനികള്‍ക്ക് ഇരുപതിനായിരം മുതല്‍ ഒരു ലക്ഷം ദിര്‍ഹം വരെയാണ് പിഴ ചുമത്തിയത്. ചില കമ്പനികളെ തരംതാഴ്ത്തിയതായും മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം വ്യക്തമാക്കി.

ALSO READ:കുളത്തിൽ വീണ പത്തുവയസുകാരനെ രക്ഷിച്ചയാളെ നേരിൽ കണ്ട് അഭിനന്ദിച്ച് മന്ത്രി എം ബി രാജേഷ്

ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ഒരു ശതമാനം സ്വദേശിവത്കരണമാണ് യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടത്. അമ്പതോ അതില്‍ കൂടുതലോ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങളില്‍ ആറു മാസത്തിനകം ജീവനക്കാരില്‍ ഒരു ശതമാനം സ്വദേശികളെ നിയമിക്കണമെന്നാണ് നിര്‍ദ്ദേശം.

ALSO READ:പരിമിതികൾ അറിയിക്കാതെയാണ് സര്‍ക്കാര്‍ ഇത്തവണ ഓണാഘോഷ പരിപാടികള്‍ നടപ്പിലാക്കുന്നത്; മന്ത്രി ആന്റണി രാജു

നിലവില്‍ 81,000ത്തിലേറെ സ്വദേശികള്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. 17,000 കമ്പനികളിലാണ് ഇത്രയും സ്വദേശികള്‍ ജോലി ചെയ്യുന്നത്. 2026 അവസാനത്തോടെ സ്വകാര്യ മേഖലയില്‍ 10 ശതമാനം സ്വദേശിവത്കരണമാണ് യുഎഇയുടെ ലക്ഷ്യം .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News