കേരള ബ്ലാസ്റ്റേഴ്സ്-മുഹമ്മദൻ സ്പോർട്ടിങ് ക്ലബ് ഐഎസ്എൽ മത്സരത്തിനിടെയുണ്ടായ ആരാധക സംഘർഷത്തിൽ മുഹമ്മദൻസ് സ്പോർട്ടിങ് ക്ലബ്ബിന് പിഴ ശിക്ഷ

kerala blasters

കൊൽക്കത്തയിൽ നടന്ന കേരള ബ്ലാസ്റ്റേഴ്സ്-മുഹമ്മദൻ സ്പോർട്ടിങ് ക്ലബ് ഐഎസ്എൽ മത്സരത്തിനിടെയുണ്ടായ ആരാധക സംഘർഷത്തിൽ കൊൽക്കത്ത ക്ലബ്ബായ മുഹമ്മദൻസ് സ്പോർട്ടിങ് ക്ലബ്ബിന് പിഴ ശിക്ഷ. മത്സരത്തിൽ ഒരു ഗോളിന് പിന്നിലായ ശേഷം രണ്ടു ഗോള്‍ തിരിച്ചടിച്ച് ബ്ലാസ്‌റ്റേഴ്‌സ് മത്സരത്തില്‍ ജയം നേടിയിരുന്നു. ഇതോടെയാണ് കൊല്‍ക്കത്ത കിഷോര്‍ഭാരതി സ്റ്റേഡിയത്തില്‍ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നേരെ അക്രമമുണ്ടായത്.

ബ്ലാസ്റ്റേഴ്സ് ആരാധകർ ആഘോഷം തുടങ്ങിയപ്പോൾ തൊട്ടടുത്ത സ്റ്റാന്‍ഡിലിരുന്ന മുഹമ്മദന്‍ ആരാധകര്‍ കുപ്പികളും ചെരിപ്പുമെല്ലാം ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്കു നേര്‍ക്ക് വലിച്ചെറിയുകയായിരുന്നു. മോശം പെരുമാറ്റത്തെ തുടർന്ന് പ്രാഥമികമായാണ് ഒരു ലക്ഷം രൂപ പിഴ ചുമത്തിയിരിക്കുന്നത്.

Also Read: ഇന്ത്യ – ന്യൂസീലന്‍ഡ് ടെസ്റ്റ്: പന്തും ​ഗില്ലും ഫിറ്റ്, വില്യംസണ്‍ ഉണ്ടാകില്ല

കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗ് അധികൃതർക്ക് സംഭവത്തെക്കുറിച്ച് ഔദ്യോഗികമായി പരാതി നൽകിയിരുന്നു ഇതേതുടർന്നാണ് നടപടി. മൈതാനത്തേക്കും കളിക്കാര്‍ക്ക് നേര്‍ക്കും മുഹമ്മദന്‍സ് ആരാധകര്‍ കുപ്പികളും ചെരിപ്പുമെല്ലാം വലിച്ചെറിഞ്ഞിരുന്നു. ഇത് കാരണം റഫറി മത്സരം നിര്‍ത്തിവെക്കുകയും ചെയ്തു. മൈതാനത്തെ കുപ്പികൾ നീക്കം ചെയ്തതിനു ശേഷമാണ് പിന്നീട് കളി പുനരാരംഭിച്ചത്.

മത്സരത്തിനിടെ ആരാധകർക്ക് നേരെയുണ്ടായ അതിക്രമങ്ങൾ അങ്ങേയറ്റം ആശങ്കയുണ്ടാക്കുന്നതാണെന്നും അവരും ടീമിന്‍റെ ഭാഗമാണെന്നും ബ്ലാസ്റ്റേഴ്സ് പറഞ്ഞു.

Also Read: ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ‍​ഗെയിംസ്: ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾക്ക് തിരിച്ചടി ഹോക്കി, ഗുസ്തിയുൾപ്പടെ മെഡൽ ലഭിക്കുന്ന 6 ഇനങ്ങൾ ഒഴിവാക്കി

‘കൊൽക്കത്തയിൽ നടന്ന മത്സരത്തിനിടെ ഞങ്ങളുടെ ആരാധകർ നേരിട്ട ആക്രമണത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌.സി വളരെയധികം ആശങ്കാകുലരാണ്. ആരാധകരുടെ സുരക്ഷ ഞങ്ങൾ വളരെ ഗൗരവത്തോടെയാണ് കാണുന്നത്, കാരണം അവർ നാട്ടിലും പുറത്തും ക്ലബ്ബിന്‍റെ അവിഭാജ്യ ഘടകമാണ്. സ്ഥിതിഗതികൾ പൂർണ്ണമായി മനസ്സിലാക്കുന്നതിനായി ഞങ്ങൾ കൊൽക്കത്തയിലെ അധികൃതരുമായും ഐ.എസ്.എൽ സംഘാടകരുമായും ബന്ധപ്പെട്ടിട്ടുണ്ട്. മത്സരങ്ങളിൽ പങ്കെടുക്കുമ്പോൾ ആരാധകരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ഓരോ ക്ലബ്ബിന്‍റെയും കടമയാണ്. ഇത്തരം സംഭവങ്ങൾക്ക് ഫുട്ബോളിൽ സ്ഥാനമില്ല, കളിക്കാരുടെയും സംഘാടകരുടെയും ആരാധകരുടെയും സുരക്ഷ ഉറപ്പാക്കണം. വിജയ പരാജയങ്ങളിൽ ഞങ്ങളോടൊപ്പം നിൽക്കുന്നവരാണ് ബ്ലാസ്റ്റേഴ്സിന്‍റെ ആരാധകർ. അവരുടെ മത്സരാനുഭവം സുരക്ഷിതവും സുഖകരവും ആസ്വാദ്യകരവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഞങ്ങളുടെ ആരാധകരോട് അവരുടെ മാതൃകാപരമായ പെരുമാറ്റം നിലനിർത്താനും ടീമിനെ എപ്പോഴും ചെയ്യുന്നതുപോലെ ആവേശത്തോടെ പിന്തുണയ്ക്കുന്നത് തുടരാനും ഞങ്ങൾ അഭ്യർഥിക്കുന്നു’ – ബ്ലാസ്റ്റേഴ്സ് പ്രസ്താവനയിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News