ഹെല്‍മറ്റ് ധരിക്കാത്തതിന് 1000 രൂപ പിഴയിട്ടു; പൊലീസ് സ്റ്റേഷനിലേക്കുള്ള വൈദ്യുതി കട്ട് ചെയ്ത് ലൈന്‍മാന്റെ പ്രതികാരം

ഹെല്‍മറ്റ് ധരിക്കാത്തതിന് പിഴയീടാക്കിയതിന് പിന്നാലെ പൊലീസ് സ്റ്റേഷനിലേക്കുള്ള വൈദ്യുതി കട്ട് ചെയ്ത് ലൈന്‍മാന്റെ പ്രതികാരം. ത്തര്‍പ്രദേശിലെ ഹാപൂരിലാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് മീററ്റിലെ ദിര്‍ഖേദ സ്വദേശിയായ ഖാലിദ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഡ്യൂട്ടിയുടെ ഭാഗമായി പോകുന്നതിനിടെ ലൈന്‍മാനെ ഹെല്‍മെറ്റ് ധരിക്കാത്തതിനും ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിനും പൊലീസ് തടഞ്ഞുനിര്‍ത്തി പിഴചുമത്തിയിരുന്നു. ഇയാളില്‍ നിന്ന് ആയിരം രൂപയാണ് പൊലീസ് ഈടാക്കിയത്.
ഇതില്‍ ക്ഷുഭിതനായ യുവാവ് പൊലീസ് ലൈനിലെ മുഴുവന്‍ വൈദ്യുതിയും വിച്ഛേദിച്ചു. ഇതോടെ പ്രദേശമാകെ ഇരുട്ട് മൂടി.

പൊലീസ് സ്റ്റേഷനിലേക്കുള്ള വൈദ്യുതി കട്ട് ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പൊലീസ് ലൈനിലെ വൈദ്യുത തൂണില്‍ കയറുന്നതും ലൈന്‍ മുറിക്കുന്നതായും വീഡിയോയിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News