ഗതാഗത നിയമലംഘന പിഴ; 70 പ്രവാസികള്‍ക്ക് യാത്രാ വിലക്ക് നേരിട്ടതായി കുവൈറ്റ്

കുവൈറ്റില്‍ യാത്രക്കു മുന്‍പ് ഗതാഗത നിയമലംഘന പിഴയടക്കണമെന്ന തീരുമാനം നടപ്പാക്കിയ ആദ്യ ദിവസം തന്നെ 70 പ്രവാസികള്‍ക്ക് യാത്രാ വിലക്ക് നേരിട്ടതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഗുരുതര ട്രാഫിക് നിയമലംഘനങ്ങള്‍ നടത്തിയവര്‍ക്കാണ് യാത്രാ തടസ്സം നേരിട്ടത്. രാജ്യത്തെ കര, വ്യോമ, കടല്‍ തുറമുഖങ്ങളിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫീസ് മുഖേന ആദ്യ 24 മണിക്കൂറിനുള്ളില്‍ ആഭ്യന്തര മന്ത്രാലയം ട്രാഫിക് പിഴയായി 66,000 ദിനാര്‍ സമാഹരിച്ചതായും മന്ത്രാലയം വ്യക്തമാക്കി. ഗതാഗത നിയമലംഘനങ്ങള്‍ക്ക് പ്രവാസികള്‍ നല്‍കാനുള്ള പിഴ രാജ്യം വിടുംമുമ്പ് ഈടാക്കുന്നതിനുള്ള തീരുമാനം ശനിയാഴ്ച മുതലാണ് നിലവില്‍ വന്നത്. വിമാനത്താവളത്തില്‍ ഇവ പരിശോധിക്കാനുള്ള സൗകര്യവും അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Also Read: സീറോമലബാര്‍ സഭയുടെ സിനഡ് ആരംഭിച്ചു

ഗതാഗത നിയമലംഘനങ്ങളുടെ പിഴ ഒടുക്കാതെ പ്രവാസികള്‍ക്ക് കര-വ്യോമ അതിര്‍ത്തികള്‍ വഴി ഇനി യാത്ര ചെയ്യാനാകില്ല. പിഴ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയോ ഗതാഗത വകുപ്പിന്റെ ഓഫിസുകള്‍ വഴിയോ അടക്കാം. എന്നാല്‍, അമിത വേഗതയില്‍ വാഹനമോടിച്ചതിനും, അംഗപരിമിതരുടെ പാര്‍ക്കിങ് ഉപയോഗിച്ചതിനും ചുമത്തിയ പിഴ ഓണ്‍ലൈന്‍ വഴി തീര്‍പ്പാക്കാന്‍ കഴിയില്ലെന്നും, ഇത്തരം പിഴകള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓഫീസില്‍ നേരിട്ട് ചെന്ന് തീര്‍പ്പാക്കണമെന്നും അധികൃതര്‍ മുന്നറീയിപ്പ് നല്‍കിയിട്ടുണ്ട്.

Also Read: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍പട്ടികയ്‌ക്കെതിരെ നിയമ നടപടിയുമായി ചാണ്ടി ഉമ്മന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News