എഐക്യാമറ ഈടാക്കുന്ന പിഴക്കെതിരെ അപ്പീൽ നൽകാം; അതിന് അറിയേണ്ട കാര്യങ്ങൾ

സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുള്ള എഐ ക്യാമറ വഴി കണ്ടെത്തുന്ന ഗതാഗത നിയമലംഘനങ്ങൾക്ക് നോട്ടീസ് അയച്ചു തുടങ്ങി. ഏഴ് നിയമ ലംഘനങ്ങൾക്കാണ് നിലവിൽ നോട്ടീസ് അയച്ചു തുടങ്ങിയത്.

1.ഹെൽമെറ്റ് ധരിക്കാതിരിക്കൽ (₹500)
2.സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ (₹500)
3.മൊബൈൽഫോൺ ഉപയോഗം (₹ 2000)
4.റെഡ് സിഗ്‌നൽ മുറിച്ചു കടക്കൽ (₹1000)
5.ഇരുചക്ര വാഹനങ്ങളിൽ രണ്ടിലധികം പേരുടെ യാത്ര (₹1000)
6. അമിതവേഗം (₹1500)
7.അപകടകരമായ പാർക്കിംഗ്‌ (₹250) എന്നിങ്ങനെയാണ് നിയമ ലംഘനങ്ങളും അവയ്ക്ക് ഈടാക്കുന്ന പിഴയും.

Also Read: നിങ്ങളുടെ വാഹനത്തിന് എഐ ക്യാമറ പിഴ ഈടാക്കിയോ? സ്വയം പരിശോധിക്കാം

നിയമലംഘനങ്ങൾക്ക് നോട്ടീസ് ലഭിക്കുന്നവർക്കപിഴയ്‌ക്കെതിരെ ജില്ലാ എൻഫോഴ്‌സ്‌മെന്റ് ഓഫീസർക്ക് അപ്പീൽ നൽകാം. ചെലാൻ ലഭിച്ച് 14 ദിവസത്തിനകം നൽകണം. എവിടെയാണോ നിയമലംഘനം കണ്ടെത്തിയത് അവിടത്തെ എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒയ്ക്കാണ് നൽകേണ്ടത്. ഇതിനുശേഷമാണ് പിഴയൊടുക്കേണ്ടത്.

അപ്പീൽ നൽകുന്നതിന് രണ്ടുമാസത്തിനുള്ളിൽ ഓൺലൈൻ സംവിധാനവും ഒരുങ്ങും. ദിവസവും 25,000 നോട്ടിസ് വീതമാകും അയയ്ക്കുക. പിന്നീട് സാഹചര്യം വിലയിരുത്തി പരിഷ്‌കരിക്കും. തപാൽ വഴിയാകും നിയമലംഘനം അറിയിക്കുക. സംസ്ഥാനത്ത് ആകെ രജിസ്റ്റർ ചെയ്ത ഒന്നരക്കോടിയോളം വാഹനങ്ങളിൽ 70 ലക്ഷത്തിലധികം വാഹനങ്ങളുടെ മൊബൈൽ നമ്പർ, ഇ മെയിൽ ഐ.ഡി തുടങ്ങിയവ മോട്ടർ വാഹനവകുപ്പിന്റെ പോർട്ടലിൽ ഇല്ലാത്തതുകൊണ്ടാണ് എസ്.എം.എസ് അയയ്ക്കാനാകാത്തത്.

Also Read; നിങ്ങൾക്കും വേണ്ടേ കെ ഫോൺ ? കണക്ഷൻ എടുക്കാൻ അറിയേണ്ടതെല്ലാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News