‘സുഹൃത്തുക്കളായി തുടരും’, വിവാഹമോചനം പ്രഖ്യാപിച്ച് സന്ന മരിൻ

സ്ഥാനമൊഴിയുന്ന ഫിൻലാൻഡിന്റെ പ്രധാനമന്ത്രി സന്ന മരിൻ ഭർത്താവ് മാർക്കസ് റൈക്കോണനുമായുള്ള മൂന്ന് വർഷത്തെ വിവാഹബന്ധം അവസാനിപ്പിക്കുന്നു. ഇരുവരും സംയുക്തമായി വിവാഹമോചനത്തിന് അപേക്ഷിച്ചതായി അവർ ബുധനാഴ്ച ഇൻസ്റ്റഗ്രാമിൽ അറിയിച്ചു.

Sanna Marin: Finnish prime minister Sanna Marin marries Markus Raikkonen |  The Independent

19 വർഷം ഒരുമിച്ച് കഴിഞ്ഞതിന് ഞങ്ങൾ നന്ദിയുള്ളവരായിരിക്കുമെന്നും മികച്ച സുഹൃത്തുക്കളായി തുടരുമെന്നും അവർ വ്യക്തമാക്കി. 2020-ൽ ഔദ്യോഗികമായി വിവാഹിതരായ സന്ന മരിനും മാര്‍ക്കസ് റൈക്കോണനും അഞ്ചു വയസുള്ള ഒരു മകളുണ്ട്. വ്യവസായിയും മുന്‍ പ്രൊഫഷണല്‍ ഫുട്‌ബോളറും കൂടിയാണ് മാര്‍ക്കസ് റൈക്കോണന്‍.

Finland's prime minister is at the center of a social media trend : NPR

2019-ൽ അധികാരമേറ്റപ്പോൾ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു സന്ന മരിൻ. എന്നാല്‍, ഏപ്രിലില്‍ നടന്ന തിരഞ്ഞെടുപ്പില്‍ അവരുടെ പാര്‍ട്ടിക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിച്ചെങ്കിലും സഖ്യകക്ഷികള്‍ കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. അവരുടെ സര്‍ക്കാര്‍ നിലവില്‍ രാജിവെച്ചിട്ടുണ്ടെങ്കിലും കാവല്‍ പ്രധാനമന്ത്രിയായി തുടരുകയാണ് സന്ന മരിന്‍.

Sanna Marin: Partying Finnish PM cleared of neglecting duties - BBC News

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News