തെരഞ്ഞെടുപ്പ് ചട്ട ലംഘനം പി വി അൻവറിനെതിരെ എഫ് ഐ ആർ ഇടാൻ നിർദേശം

P V Anwar

തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് നിശബ്ദ പ്രചരണ ദിനത്തിൽ പി വി അൻവർ നടത്തിയ വാർത്ത സമ്മേളനം തെരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞിരുന്നു. വാർത്ത സമ്മേളന സ്ഥലത്ത് എത്തിയ കമ്മീഷൻ ഉദ്യോഗസ്ഥരോട് പി വി അൻവർ കയർത്തു സംസാരിക്കുകയും ചെയ്തിരുന്നു. പെരുമാറ്റചട്ടം ലംഘിച്ചതിന് അൻവറിന് ഇലക്ഷൻ കമ്മീഷൻ നോട്ടീസ് നൽകിയുരുന്നു. ഇപ്പോൾ അൻവറിനെതിരെ എഫ് ഐ ആർ ഇടാൻ നിർദേശം നൽകി.

തൃശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനാണ് റിട്ടേണിങ് ഓഫിസർക്ക് കേസെടുക്കാൻ നിർദേശം നൽകിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് വിവേകിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടറുടെ നടപടി. വാർത്താ സമ്മേളനം നടത്തരുതെന്ന് നോട്ടീസ് നൽകിയിട്ടും നിർദ്ദേശം ലംഘിച്ച് പി വി അൻവർ വാർത്ത സമ്മേളനം നടത്തിയെന്നാണ് കണ്ടെത്തൽ.

Also Read: പമ്പയിൽ പാർക്കിങ്ങിന് അനുമതി നൽകി ഹൈക്കോടതി

ചട്ടലംഘനം ഉള്ളതിനാൽ വാർത്താ സമ്മേളനം അവസാനിപ്പിക്കണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെങ്കിലും അൻവർ വഴങ്ങിയില്ല. മാത്രമല്ല ഉദ്യോഗസ്ഥരുമായി തർക്കിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നതെന്ന് അടിസ്ഥാനരഹിതമായി ആരോപിച്ചുകൊണ്ടിരിക്കുകയായിരുന്നു അൻവർ.

Also Read: മുനമ്പം പ്രശ്നം സെൻസിറ്റീവാക്കുന്നതിൽ ചിലർക്ക് എന്തെങ്കിലും കാര്യം ഉണ്ടാവും; മന്ത്രി വി അബ്ദുറഹ്മാൻ

ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം വായിച്ചു കേൾപ്പിച്ചിട്ടും അൻവർ അടങ്ങിയില്ല. തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയോടെയാണ് തന്റെ വാർത്താസമ്മേളനം എന്നായി അൻവറിന്റെ അവകാശവാദം . ഏതു ഉദ്യോഗസ്ഥനാണ് അനുമതി നൽകിയത് എന്ന് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ചോദിച്ചെങ്കിലും മറുപടി ഉണ്ടായില്ല. അൻവർ വാർത്ത സമ്മേളനം തുടർന്നതോടെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ചട്ടപ്രകാരം നോട്ടീസ് നൽകി മടങ്ങി. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു എന്നും തുടർനടപടി ഉണ്ടാകുമെന്നും നോട്ടീസിൽ ഉണ്ട് . സംഭവത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം ഹോട്ടലിലും പരിസരപ്രദേശത്തും പോലീസിനെ വിന്യസിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News