എന്താണ് എഫ്‌ഐആര്‍? എപ്പോള്‍ എങ്ങനെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്?വിശദീകരണവുമായി കേരള പൊലീസ്

കേസുമായി ബന്ധപ്പെട്ട് എല്ലാവരും എഫ്ഐആര്‍ എന്ന വാക്ക് കേട്ടിരിക്കും. ഒട്ടുമിക്ക ആളുകള്‍ക്കും ഇതെന്താണ് എന്ന് അറിയാം. എന്നാല്‍ സംശയം ഉള്ളവരും നിരവധിയുണ്ട്. എന്താണ് എഫ്ഐആര്‍ എന്നും എപ്പോള്‍, എങ്ങനെയാണ് എഫ്ഐര്‍ രജിസ്റ്റര്‍ ചെയ്യുന്നതെന്നും വിശദീകരിച്ച് കേരള പൊലീസ് ഫെയ്സ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചു.

Also Read:  പാലക്കാട് അയല്‍വാസിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ യുവാവ് പിടിയില്‍

കുറിപ്പ്

എന്താണ് എഫ് ഐ ആര്‍ അഥവാ ഫസ്റ്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് ?
പോലീസിന് നേരിട്ട് കേസ് എടുക്കാവുന്ന കൊഗ്‌നൈസബിള്‍ കുറ്റകൃത്യങ്ങളില്‍ പോലീസ് സ്റ്റേഷനില്‍ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന് CrPC 154 വകുപ്പ് പ്രകാരം എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാം. നിലവില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ക്കാണ് സ്റ്റേഷന്‍ ചുമതല എങ്കിലും അദ്ദേഹം സ്ഥലത്തില്ലെങ്കില്‍ നിലവില്‍ സ്റ്റേഷനിലുള്ള സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ റാങ്കിനു മുകളിലുള്ള ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥന് നിയമപ്രകാരം എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

കുറ്റകൃത്യം നടന്നു എന്നതു സംബന്ധിച്ച് പോലീസ് സ്റ്റേഷനില്‍ ആദ്യം ലഭിക്കുന്ന വിവരം എന്ന നിലയില്‍ നിയമത്തിനു മുന്നില്‍ എഫ് ഐ ആറിന് വളരെ പ്രാധാന്യമുണ്ട്.
പോലീസിന് നേരിട്ട് കേസെടുക്കാന്‍ കഴിയുന്ന കൊഗ്‌നൈസബിള്‍ കുറ്റകൃത്യങ്ങളില്‍ മാത്രമാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. മറ്റു കുറ്റകൃത്യങ്ങളില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് പരാതിക്കാര്‍ ചാര്‍ജ് ഉള്ള മജിസ്ട്രേറ്റ് കോടതിയെ സമീപിച്ച് കേസെടുക്കാന്‍ ഉത്തരവ് നേടണം.

Also Read: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വന്‍ വ്യാജ മദ്യവേട്ട

ക്രിമിനല്‍ കുറ്റങ്ങള്‍ കൈകാര്യം ചെയ്യുന്നതിനാണ് പോലീസിന് അധികാരമുള്ളത്. വസ്തു തര്‍ക്കം, കരാര്‍ ലംഘനം, കിട്ടാക്കടം തിരിച്ചുപിടിക്കല്‍ തുടങ്ങിയ സിവില്‍ വിഷയങ്ങള്‍ തീര്‍പ്പാക്കാന്‍ സിവില്‍ കോടതിയെയാണ് സമീപിക്കേണ്ടത്.

ഒപ്പിട്ടുനല്‍കിയ മൊഴിയിലോ പരാതിയിലോ നിയമപ്രകാരം പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാം. പരാതി തയ്യാറാക്കാതെ പോലീസ് സ്റ്റേഷനില്‍ എത്തിയാലും വിശദമായ മൊഴി രേഖപ്പെടുത്തി നല്‍കാന്‍ പോലീസ് സ്‌റേഷനിലെ ഹെല്‍പ് ഡെസ്‌കിന്റെ സഹായം ലഭിക്കും. ഐ ടി നിയമപ്രകാരം ഡിജിറ്റല്‍ ഒപ്പും സ്വീകാര്യമാണ്. ചുരുക്കത്തില്‍, ഒരു പരാതി തയ്യാറാക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ വിഷമിക്കേണ്ടതില്ല.

എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് സ്റ്റേഷനില്‍ നേരിട്ട് എത്തുന്നതാണ് ഉചിതം. ഇ-മെയിലുകളിലും ടെലിഫോണ്‍ വിവരങ്ങളിലും ചില സാഹചര്യങ്ങളില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാമെങ്കിലും ഫലപ്രദമായ അന്വേഷണത്തിനായി വിശദമായ മൊഴികള്‍ പിന്നീടുള്ള ഘട്ടത്തില്‍ പോലീസിന് / മജിസ്‌ട്രേട്ടിന് നല്‍കേണ്ടതുണ്ട്.

എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തശേഷം അതിന്റെ പകര്‍പ്പ് പോലീസ് സ്റ്റേഷനിലെ പബ്ലിക് റിലേഷന്‍സ് ഓഫീസറുടെ കയ്യില്‍ നിന്ന് പരാതിക്കാര്‍ക്ക് നേരിട്ട് കൈപ്പറ്റാവുന്നതാണ്. കേരള പോലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ (keralapolice.gov.in) നിന്ന് എഫ് ഐ ആര്‍ ഡൗണ്‍ലോഡ് ചെയ്ത് എടുക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News