ദളിത് വിരുദ്ധ പഴഞ്ചൊല്ല്; കന്നഡ നടൻ ഉപേന്ദ്രയ്ക്ക് നേരെ വ്യാപക പ്രതിഷേധം

കന്നഡ നടൻ ഉപേന്ദ്രയ്ക്ക് നേരെ വ്യാപക പ്രതിഷേധം. സോഷ്യൽ മീഡിയ ലൈവിൽ ആരാധകരുമായി നടത്തിയ സംഭാഷണത്തിനിടെ ദളിത് വിരുദ്ധ പഴഞ്ചൊല്ല് പറഞ്ഞതിന് ആണ് നടന് നേരെ പ്രതിഷേധം ഉയർന്നത്. ദളിത് സംഘടനാ പ്രവർത്തകർ നൽകിയ പരാതിയിൽ ആണ് രണ്ട് പോലീസ് സ്‌റ്റേഷനുകളിൽ നടനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ബംഗളൂരു ചെന്നമ്മ നഗരെ അച്ചുകാട്ട് പോലീലും ഹലസൂരു ഗേറ്റ് പൊലീസുമാണ് കേസെടുത്തത്. ഉപേന്ദ്ര രൂപം നൽകിയ രാഷ്ട്രീയ പാർട്ടിയായ ഉത്തമ പ്രജാകീയ പാർട്ടിയുടെ ആറാം വാർഷികത്തിന്റെ ഭാഗമായി ശനിയാഴ്ച നടത്തിയ നടന്റെ സംഭാഷണമാണ് വിവാദമായത്. സമൂഹത്തിൽ നിഷേധാത്മക ചിന്തകളും വിമർശനങ്ങളും പ്രചരിപ്പിക്കുന്നവരെ കുറിച്ചു പറയുന്നതിനിടെയാണ് ദളിതരെ നടൻ പരാമർശിച്ചത്.

also read: ഇന്ത്യയുടെ 77-ാം സ്വാതന്ത്ര്യ ദിനം; വൈവിധ്യപൂർണ്ണമായ വസ്ത്ര പാരമ്പര്യങ്ങളെ അടയാളപ്പെടുത്തി ഗൂഗിൾ ഡൂഡിൽ

ദളിത് സംഘടനാപ്രവർത്തകരായ ഗോപാൽ ഗിരിയപ്പ, ബനശങ്കരി വാസു എന്നിവരാണ് സാമൂഹികക്ഷേമ വകുപ്പിന് പരാതി നൽകിയത്. പാർഥിയെ തുടർന്ന് പൊലീസ് തുടർ അന്വേഷണം നടത്തി വരികയാണ്. കേസുമായി ബന്ധപ്പെട്ട ഉപേന്ദ്രന് നോട്ടീസ് നൽകുമെന്ന് പൊലീസ് അറിയിച്ചു. അല്ലാത്ത പക്ഷം ഉപേന്ദ്രയുടെ വസതിയിലെത്തി പൊലീസ് നോട്ടിസ് നൽകും. സംഭവം വിവാദമായതിനെ തുടർന്ന് ഉപേന്ദ്ര ട്വീറ്റിലൂടെ ക്ഷമാപണവുമായി രംഗത്തെത്തിയിരുന്നു.

also read:വീട്ടില്‍ ദേശീയ പതാക ഉയര്‍ത്തി നടന്‍ മമ്മൂട്ടി, സ്വതാന്ത്ര്യദിന ആശംസകള്‍ നേര്‍ന്നു

ലൈവിൽ സംസാരിക്കുന്നതിനിടെ താൻ ഒരു പഴഞ്ചൊല്ല് ഉപയോഗിച്ചിരുന്നു. അത് പലരുടെയും വികാരത്തെ വ്രണപ്പെടുന്നതായി കണ്ടു. താൻ ഉടൻ തന്നെ ആ ലൈവ് വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും ഒഴിവാക്കി. താൻ ഉപയോഗിച്ച വാക്കുകൾക്ക് ക്ഷമിക്കണം എന്നും ട്വീറ്റിലൂടെ നടൻ പങ്കുവച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News