മരം മുറിക്കുന്നതിനിടെ സ്ട്രോക്ക് വന്ന് മരത്തിൽ കുടുങ്ങിയയാളെ അഗ്നിശമന രക്ഷാസേന രക്ഷപ്പെടുത്തി

FIRE AND RESCUE

കോട്ടയത്ത് മരം മുറിക്കുന്നതിനിടെ സ്ട്രോക്ക് വന്ന് മരത്തിൽ കുടുങ്ങിയയാളെ അഗ്നിശമന രക്ഷാസേന രക്ഷപ്പെടുത്തി.
അന്തിച്ചന്തയിലാണ് സംഭവം. കുമ്മണ്ണൂർ സ്വദേശിയായ ജലീലിലിനാണ് മരം മുറിക്കുന്നതിനിടെ സ്ട്രോക്ക് വന്നത്. തുടർന്ന്  സഹായിയായ മലയാലപ്പുഴ സ്വദേശി പ്രസാദ് ജലീലിനെ മരത്തോട് ചേർത്ത് വച്ചു കെട്ടുകയും അഗ്നിശമന സേനയെ വിവരം  അറിയിക്കുകയും ചെയ്യുകയായിരുന്നു.

ALSO READ; ഹെയ്തിയിൽ കൂട്ടക്കുരുതി: ആൾക്കൂട്ട ആക്രമണത്തിൽ 70 പേർ കൊല്ലപ്പെട്ടു

തുടർന്ന് പത്തനംതിട്ടയിൽ നിന്നും സംഭവ സ്ഥലത്ത് എത്തിയ അഗ്നിശമന സേന മരത്തിൽ കുടുങ്ങിയ ജലീലിനെ രക്ഷപ്പെടുത്തി താഴെ എത്തിച്ചു. ജലീലിനെ ഉടൻ തന്നെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എ സാബുവിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.

ALSO READ; വാർത്തയുടെ ജനകീയശബ്ദം വിടവാങ്ങി; ആകാശവാണി രാമചന്ദ്രൻ അന്തരിച്ചു

ഫയർ & റെസ്ക്യൂ ഓഫീസർ മാരായ പി . ശ്രീനാഥ്, ജെ. അമൽചന്ത്, വിഷ്ണു വിജയ്, അസ്സിം അലി,ആൻസി ജെയിംസ്, ഹോം ഗാർഡ് മാരായ അജയകുമാർ, വിനയചന്ദ്രൻ, എ പി ദില്ലു, എസ് സതീശൻ, എസ്. ശ്രീകുമാർ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News