സ്ത്രീ പ്രാതിനിധ്യം കേരള ഫയർ & റെസ്ക്യൂ സർവ്വീസിൽ യാഥാർത്ഥ്യമാക്കി എൽ ഡി എഫ് സർക്കാർ

സ്ത്രീ പ്രാതിനിധ്യം കേരള ഫയർ & റെസ്ക്യൂ സർവ്വീസിൽ യാഥാർത്ഥ്യമാക്കി എൽ ഡി എഫ് സർക്കാർ. ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട വനിതകൾക്കുള്ള പരിശീലനം സെപ്തംബർ 4 ന് ആരംഭിക്കും. 87 പേരടങ്ങിയ ആദ്യ ബാച്ചിനുള്ള ട്രെയിനിംഗ് വിയ്യൂർ ഫയർ സർവ്വീസ് അക്കാദമിയിലാണ് നടക്കുക.

also read; തലസ്ഥാനത്ത് 60 ഇലക്ട്രിക് ബസുകള്‍ ശനിയാഴ്ച നിരത്തിലിറങ്ങും

അഗ്നിശമന സേനാ ചരിത്രത്തിൻ്റെ ഭാഗമാകാനുള്ള തയ്യാറെടുപ്പിലാണിവർ. 1962 ൽ ഫയർ & റസ്ക്യൂ വകുപ്പ് രൂപീകൃതമായ ശേഷം ആദ്യമായാണ് സേനാ വിഭാഗത്തിൽ വനിതകൾക്ക് അവസരം ഒരുങ്ങുന്നത്. സ്ത്രീ പ്രാതിനിധ്യമൊരുക്കാനായി LDF സർക്കാർ 100 വനിതാ തസ്തിക സൃഷ്ടിച്ചു. ആദ്യ ബാച്ചിൽ 87 പേർ പരിശീലനം നേടും. സെപ്തംബർ 4 ന് തൃശൂർ വിയ്യൂർ ഫയർ സർവ്വീസ് അക്കാഡമിയിൽ പരിശീലനം ആരംഭിക്കും. 6 മാസം അടിസ്ഥാന പരിശീലനവും 6 മാസം സ്റ്റേഷൻ പരിശീലനവുമാണുണ്ടാവുക. ആൺ മേധാവിത്വം നിലനിന്ന ഫയർ ഫോഴ്സിൻ്റെ ഭാഗമാകാൻ കഴിഞ്ഞതിൻ്റെ സന്തോഷത്തിലാണ് തെരഞ്ഞെടുക്കപ്പെട്ടവർ.

also read; തിരുവനന്തപുരം നഗരത്തിൽ അനധികൃത പാർക്കിങ്‌ തടയാൻ നടപടിയുമായി പൊലീസ്

കോഴിക്കോട്, വയനാട് ജില്ലകളിൽ നിയമിതരാകേണ്ടവർക്ക് കേരള ഫയർ സർവ്വീസ് അസോസിയേഷൻ കോഴിക്കോട് മേഖല കമ്മറ്റി സ്വീകരണം നൽകി. മീഞ്ചന്ത ഫയർ & റെസ്ക്യൂ സ്റ്റേഷനിൽ നടന്ന പരിപാടി മേയർ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. സ്റ്റേഷൻ ഓഫീസറും KFSA ഭാരവാഹികളും പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News