‘അങ്ങനെ ഓപ്പറേഷൻ അപ്പു സക്സസ്…’; കാലിൽ ചങ്ങല തുളഞ്ഞുകയറി കുടുങ്ങിയ വളർത്തുനായയ്ക്ക് രക്ഷകനായത് പത്തനംതിട്ട ഫയർ ആൻഡ് റെസ്ക്യൂ ടീം

വളർത്തുനായയുടെ കാലിൽ തുളഞ്ഞുകയറി കുടുങ്ങിയ ചങ്ങല നീക്കം ചെയ്ത് പത്തനംതിട്ട അഗ്നിരക്ഷാസേന. പത്തനംതിട്ട വള്ളിക്കോട് സ്വദേശിയായ ശാന്തമ്മ വർഗീസിന്റെ വളർത്തുനായയായ അപ്പുവിന്റെ കാലിലാണ് ചങ്ങല തുളഞ്ഞുകയറി കുടുങ്ങിയത്. അപ്പുവിനെ ആദ്യം കൊണ്ടുപോയത് വെറ്ററിനറി ആശുപത്രിയിലായിരുന്നു. ആശുപത്രി ജീവനക്കാരുടെ നിർദ്ദേശപ്രകാരമാണ് നായയെ അഗ്നിരക്ഷാസേനയുടെ ഓഫീസിൽ എത്തിച്ചത്.

Also Read; സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, കണ്ണൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിൽ എത്തിച്ച അപ്പുവിന്റെ കാലിലെ ചങ്ങല ചങ്ങല കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റുകയാണ് സേനാംഗങ്ങൾ ചെയ്തത്. കാലിൽ കുടുങ്ങിയ ചങ്ങലയിൽ നിന്ന് സ്വതന്ത്രനായ നായയെ വീട്ടുകാർക്ക് കൈമാറി. അസിസ്റ്റന്റ് ഫയർ സ്റ്റേഷൻ ഓഫീസർ എ സാബു, സീനിയർ ഫയർ &റെസ്ക്യൂ ഓഫീസർ എപി ദില്ലു, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അജു, എസ് സുജാതൻ, തുടങ്ങിയവർ രക്ഷപ്രവർത്തനത്തിൽ പങ്കാളികളായി.

Also Read; ‘ടണലിൽ നിന്ന് ലഭിക്കുന്നത് റെയിൽവേയുടെ മാലിന്യങ്ങൾ’; നഗരസഭ നിയമനടപടി സ്വീകരിക്കുമെന്ന് മേയർ ആര്യാ രാജേന്ദ്രൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News