സഹജീവിയുടെ ജീവനുവേണ്ടി കുത്തിയൊലിച്ച് ഒഴുകുന്ന പുഴയും കടന്നെത്തി; ഒടുവില്‍ മണിക്കൂറുകളോളം ചെളിയില്‍ പുതഞ്ഞുകിടന്നയാള്‍ക്ക് പുതുജീവന്‍

രൗദ്ര ഭാവത്തോടെ കുത്തിയൊലിച്ച് ഒഴുകുന്ന പുഴ. സഹജീവിയുടെ ജീവനുവേണ്ടി ജീവന്‍പണയംവെച്ച് റോപ്പലൂടെ മറുകരയിലേക്ക്. ഒടുവില്‍ മണിക്കൂറുകളോളം ചെളിയില്‍ പുതഞ്ഞുകിടന്നയാളെ പുതിയ ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റി.

വയനാട് ഉരുള്‍പൊട്ടലില്‍ മണിക്കൂറുകളോളമാണ് അദ്ദേഹം ചെളിയില്‍ പുതഞ്ഞുകിടന്നത്. ശരീരത്തിന്റെ ഭൂരിഭാഗവും ചെളിയില്‍ പൂണ്ടുപോയ അദ്ദേഹം തന്റെ കൈകളുയര്‍ത്തി ജീവിതത്തിനുവേണ്ടി കരഞ്ഞപ്പോള്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്ക്യു ടീം സ്വന്തം ജീവന്‍പോലും പണയപ്പെടുത്തി അദ്ദേഹത്തെ രക്ഷപ്പെടുത്തി.

Also Read :ചൂരല്‍മല ദുരന്തം; മരണം 56, രക്ഷാപ്രവര്‍ത്തനത്തിന് സേനയുടെ പോണ്ടൂണ്‍

തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് ശേഷം വൈദ്യസഹായം നല്‍കി. അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. ഈ ദുരന്തത്തേയും അതിജീവിക്കാന്‍ മലയാളികള്‍ക്ക് കഴിയും. അതിനുള്ള ശ്രമമാണ് ഒരു നാട് ഒന്നാകെ നടത്തുന്നതും.

ചൂരല്‍മലയില്‍ തകര്‍ന്ന വീട്ടില്‍ നിന്ന് ഒരു കുട്ടിയേയും രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News