ദില്ലി വിവേക് വിഹാർ ആശുപത്രിയിലെ തീപിടിത്തം; പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

ദില്ലി വിവേക് വിഹാർ ആശുപത്രിയിലെ തീപിടിത്തത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആശുപത്രി ഉടമ ഒളിവില്ലെന്ന് ദില്ലി പൊലീസ് പറഞ്ഞു. പശ്ചിം വിഹാര്‍ സ്വദേശി നവീന്‍ കിച്ചിക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.

Also read:‘പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊന്തിയ സംഭവം; റിപ്പോർട്ടുകൾ തമ്മിൽ അന്തരമുണ്ടെങ്കിൽ അക്കാര്യം പരിശോധിക്കും’; മന്ത്രി പി രാജീവ്

തീപിടിത്തത്തിൽ ആറ് നവജാത ശിശുക്കൾക്ക് വെന്തുമരിച്ചു. ശനിയാഴ്ച രാത്രി 11: 32 നാണ് സംഭവം. 12 ഓളം കുട്ടികളെ ആശുപത്രിയിൽ നിന്നും രക്ഷിച്ചതായി പൊലീസ് അറിയിച്ചു. ഈസ്റ്റ് ദില്ലിയിലെ വിവേക് വിഹാർ ഏരിയയിലെ ബേബി കെയർ സെന്ററിനാണ് തീപിടിച്ചത്. ആറ് കുട്ടികൾ ഇപ്പോഴും ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News