കാസര്‍കോഡ് പെര്‍ളയില്‍ തീപിടുത്തമുണ്ടായി. മൂന്ന് കടകള്‍ പൂര്‍ണമായും കത്തിനശിച്ചു. രാത്രി 12:30 ഓടെയാണ് അപകടമുണ്ടായത്.
Also Read: കൊച്ചി ഒബ്രോണ്‍ മാളില്‍ സംഗീത പരിപാടിക്കിടെ തിക്കും തിരക്കും; ഏതാനും പേര്‍ക്ക് ദേഹസ്വാസ്ഥ്യം
അഗ്‌നിരക്ഷാ സേനയെത്തി തീയണച്ചു. അപകടകാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് എന്നാണ് പ്രാഥമിക വിവരം.
Also Read: നെടുമങ്ങാട് നിയന്ത്രണം വിട്ട് കാർ മറിഞ്ഞ് രണ്ടര വയസുകാരൻ മരിച്ചു
അതിനിടെ, തിരുവനന്തപുരം നെടുമങ്ങാട് പുതുകുളങ്ങരയില്‍ നിയന്ത്രണം വിട്ട് കാര്‍ മറിഞ്ഞ് രണ്ടര വയസുകാരന്‍ മരിച്ചു. നെടുമങ്ങാട് നിന്നു ആര്യനാട് – പറണ്ടോട് പോകുന്ന വഴിയിലാണ് അപകടം സംഭവിച്ചത്. ആര്യനാട് -പറണ്ടേട് സ്വദേശി വിഷ്ണുവിന്റെയും കരിഷ്മയുടെയും മകന്‍ ഋതിക് ആണ് മരിച്ചത്.
രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 7 പേര്‍ കാറില്‍ ഉണ്ടായിരുന്നു. പരുക്കേറ്റവരെ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഋതികിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പുതുകുളങ്ങര പാലത്തിന് സമീപമാണ് അപകടം നടന്നത്. നിയന്ത്രണം തെറ്റി വന്ന കാര്‍ പാലത്തിന് സമീപത്തെ കുറ്റിയില്‍ ഇടിച്ചാണ് മറിഞ്ഞത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here