മഞ്ചേശ്വരം ഹൊസങ്കടിയില്‍ പ്ലൈവുഡ് ഫാക്ടറിയില്‍ വന്‍ തീപ്പിടിത്തം. വെള്ളിയാഴ്ച രാത്രി 8.30ഓടെയാണ് ഹൊസങ്കടി ബേക്കറി ജംഗ്ഷനിലെ ഫാറൂഖ് സോമില്‍ പ്ലൈവുഡ് ഫാക്ടറിക്ക് തീ പിടിച്ചത്. നാല് ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള ഫയര്‍ എഞ്ചിനുകള്‍ രാത്രി വൈകിയും എത്തിച്ച് തീയണക്കുകയാണ്.
ഷോട്ട് സര്‍ക്യൂട്ട് ആകാം തീപ്പിടുത്തതിനുള്ള കാരണമെന്നാണ് സംശയിക്കുന്നത്.
കോടികളുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. മഞ്ചേശ്വരം പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ഫാക്ടറിക്ക് ചുറ്റുമുള്ള ഒരു നാട് മുഴുവന്‍ കറുത്ത പുക നിറഞ്ഞിരിക്കുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നു.
Read Also: അറവുശാലയിൽ കൊണ്ടുവന്ന കാള വിരണ്ടോടി; സ്കൂട്ടർ യാത്രികനെ ഇടിച്ചുവീഴ്ത്തി
ഉപ്പളയില്‍ നിന്നുള്ള രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി ആദ്യം തീയണക്കാന്‍ ശ്രമിച്ചു. പിന്നീട് കാഞ്ഞങ്ങാട്, കാസര്‍കോട്, കുറ്റിക്കോല്‍ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നും കൂടുതല്‍ യൂണിറ്റുകള്‍ എത്തിയാണ് തീയണക്കാനുള്ള ശ്രമം നടത്തുന്നത്.
News Summary: A massive fire broke out at a plywood factory in Hosankadi, Manjeswaram. The Farooq Somil plywood factory at Hosankadi Bakery Junction caught fire at around 8.30 pm on Friday. Fire engines from four fire stations are being rushed to douse the fire even late at night.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here