തമിഴ്‌നാട്ടില്‍ ടാറ്റ ഇലക്ട്രോണിക്‌സ് നിര്‍മാണശാലയില്‍ വന്‍തീപിടിത്തം

തമിഴ്‌നാട്ടിലെ ഹൊസൂരില്‍ ടാറ്റാ ഇലക്ട്രോണിക്‌സ് നിര്‍മാണശാലയില്‍ വന്‍ തീപിടിത്തം. സെല്‍ഫോണ്‍ നിര്‍മാണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തെ തുടര്‍ന്ന് ജീവനക്കാരെ നിര്‍മാണശാലയ്ക്ക് പുറത്തിറക്കി.

ALSO READ: ചെറിയൊരു മാറ്റം; പത്ത് ദിവസങ്ങൾക്ക് ശേഷമുള്ള സ്വർണവില

വന്‍ നഷ്ടമാണ് കമ്പനിക്ക് ഉണ്ടായിരിക്കുന്നതെന്നാണ് വിവരം. തീ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. നാഗമംഗലത്തിലെ ഉഡാനപ്പള്ളിയില്‍ സ്ഥിതി ചെയ്യുന്ന മൊബൈല്‍ ഫോണ്‍ അക്‌സസറീസ് പെയിന്റിം യൂണിറ്റില്‍ ഇന്ന് പുലര്‍ച്ചെ 5.30ഓടെ തീപിടിത്തം ആദ്യമുണ്ടായെതന്നാണ് വിവരം. തുടര്‍ന്ന് പ്രദേശത്താകെ കനത്ത പുകയുയര്‍ന്നു. സംഭവ സ്ഥലത്ത് നിന്നും ജീവനക്കാരെ ഒഴിപ്പിക്കാന്‍ ഫയര്‍ എന്‍ജിനുകളാണ് ഉപയോഗിച്ചത്.

ALSO READ: ലെബനനിലെ പേജർ സ്ഫോടനം; മലയാളിക്കായി സെർച്ച് വാറണ്ട്

സംഭവം നടക്കുമ്പോള്‍ 1500 ജീവനക്കാര്‍ ആദ്യ ഷിഫ്റ്റിലായി ഫാക്ടറിയില്‍ ഉണ്ടായിരുന്നു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. മൂന്ന് ജീവനക്കാര്‍ക്ക് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News