ഇറാഖിൽ വിവാഹാഘോഷത്തിനിടെ തീപിടിത്തം; 114 മരണം

ഇറാഖിൽ വിവാഹാഘോഷത്തിനിടെയുണ്ടായ തീപിടിത്തത്തിൽ 114 പേർ മരിച്ചു. 150 ലേറെ പേർക്ക് പരുക്കേറ്റു. വടക്കൻ ഇറാഖിലെ നിനവേ പ്രവിശ്യയിലെ ഹംദാനിയ പ്രദേശത്താണ് അപകടം.വധുവും വരനും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ചൊവ്വാഴ്ച രാത്രി ആയിരുന്നു അപകടം സംഭവിച്ചത്.

ALSO READ:എ ബി ഡിവില്ലിയേഴ്‌സും സംഘവും ഓർക്കാനിഷ്ടപ്പെടാത്ത മത്സരം, മഴയെ പോലും തീ പിടിപ്പിച്ച പോരാട്ടം

പെട്ടെന്ന് തീ പിടിക്കുന്ന ഗുണനിലവാരമില്ലാത്ത വസ്തുക്കളാണ് അലങ്കാരത്തിന്റെ ഭാഗമായി ഉപയോഗിച്ചതെന്നും അത് തീ പിടിത്തത്തിന്റെ വ്യാപ്തി കൂട്ടിയെന്നും കണ്ടെത്തി. ചെലവ് കുറഞ്ഞതും ഗുണനിലവാരമില്ലാത്തതുമായ നിര്‍മാണ സാമഗ്രികള്‍ ഉപയോഗിച്ചാണ് ഹാള്‍ നിര്‍മിച്ചതെന്ന ആരോപണം അപകടത്തിന് പിന്നാലെ ഉയർന്നിരുന്നു.അപകടത്തിൽ പരിക്കേറ്റവരെ നിനവേ മേഖലയിലുടനീളമുള്ള ആശുപത്രികളിലേക്ക് മാറ്റി.

ALSO READ:മണിപ്പൂരിലെ കലാപ ബാധിതർക്ക് കേരളത്തിൽ നിന്ന് കൈത്താങ്ങുമായി റൈസ് അപ്പ്‌ ഫോറം

ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ സുഡാനി തീപിടുത്തത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു. രാജ്യത്തിന്റെ ആഭ്യന്തര, ആരോഗ്യ ഉദ്യോഗസ്ഥരോട് രക്ഷാപ്രവർത്തനങ്ങൾക്ക്നേതൃത്വം നൽകാൻ ആവശ്യപ്പെടുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News