ദുബായിൽ തീപിടിത്തം, രണ്ട് മലയാളികളുൾപ്പെടെ പതിനാറുപേർ മരിച്ചു

ദുബായ് ദെയ്‌റ നായിഫിൽ തീപിടിത്തത്തിൽ രണ്ട് മലയാളികൾ അടക്കം പതിനാറ് പേർ മരിച്ചു.
മലപ്പുറം വേങ്ങര സ്വദേശി കാളങ്ങാടൻ റിജേഷ് ഭാര്യ ജിഷി എന്നിവരാണ് മരിച്ച മലയാളികൾ. രണ്ട് തമിഴ്‌നാട് സ്വദേശികളും പാക്കിസ്ഥാൻ സുഡാൻ സ്വദേശികളും മരിച്ചവരിൽ ഉൾപ്പെടുന്നു. നായിഫ് ഫിർജ് മുറാറിലെ കെട്ടിടത്തിൽ കഴിഞ്ഞദിവസം ഉച്ചയോടെയായിരുന്നു തീപിടിത്തം.

ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീപിടിത്തം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. പുക ശ്വസിച്ചാണ് റിജേഷും ജിഷിയും മരിച്ചതെന്നാണ് നിഗമനം. ഇവർ താമസിച്ചിരുന്ന മുറിയോട് ചേർന്നുള്ള മറ്റൊരു മുറിയിലാണ് തീപിടിത്തം ഉണ്ടായത്. രക്ഷാപ്രവർത്തനം നടത്തിയ സുരക്ഷാ ജീവനക്കാരനും മരിച്ചവരിൽ ഉൾപ്പെടുന്നു. ദുബായിൽ മലയാളികൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിലൊന്നാണ് ദേര നായിഫ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News