ബംഗളുരുവിൽ ഷോർട് സർക്യൂട്ട് മൂലമുള്ള തീപിടിത്തത്തിൽ നാല് നില കെട്ടിടം കത്തിനശിച്ചു. താഴത്തെ നിലയിൽ ഒരു ഫർണിച്ചർ കടയും രണ്ടാം നിലയിൽ ഒരു കോച്ചിംഗ് സെന്‍ററും മൂന്നാമത്തെയും നാലാമത്തെയും നിലകളിൽ ഒരു ഐടി കമ്പനിയുമായിരുന്നു പ്രവർത്തിച്ചിരുന്നത്. അപകടത്തിൽ ഇതുവരെ ആളപായമൊന്നുമില്ല. കെട്ടിടത്തിലകപ്പെട്ടുപോയ രണ്ടുപേരെ അഗ്നിശമനസേന പുറത്തെടുത്തു. ഷോർട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമം.
ALSO READ: മോഷ്ടിച്ച ബൈക്കിൽ ഹെൽമറ്റില്ലാതെ കറക്കം; ഉടമയ്ക്ക് പിഴ 9,500
ശങ്കർ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം കഴിഞ്ഞ അഞ്ച് വര്‍ഷമായി വാടകയ്ക്ക് നൽകിയിരിക്കുകയായിരുന്നു. രാത്രി കെട്ടിടത്തിലെത്തിയപ്പോൾ തീ ആളിപ്പടരുന്നത് കണ്ടെന്നാണ് കെട്ടിടമുടമ ശങ്കർ അറിയിച്ചത്. ബംഗളുരുവിൽ വാണിജ്യ ഇടങ്ങളിലെ സുരക്ഷാ സംവിധാനങ്ങൾ തൃപ്തികരമല്ലെന്ന് അഗ്നിരക്ഷാസേന അഭിപ്രായപ്പെട്ടു. അഗ്നി സുരക്ഷാ സംവിധാനങ്ങൾ സ്ഥാപിക്കാൻ ആവശ്യപ്പെട്ട് 167 കെട്ടിടങ്ങള്‍ക്ക് അടുത്തിടെ നോട്ടീസ് അയച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ALSO READ: ആലുവ കൊലപാതകക്കേസ്; തങ്ങളുടെ മകൾക്ക് നീതി ലഭിച്ചു; സർക്കാരിന് നന്ദി; കുട്ടിയുടെ മാതാപിതാക്കൾ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here