ദില്ലിയിൽ മത്സര പരീക്ഷാ പരിശീലന കേന്ദ്രത്തിൽ വൻ തീപിടുത്തം; തീയണക്കാനുളള ശ്രമങ്ങൾ തുടരുന്നു

ദില്ലി മുഖർജി നഗറിൽ മത്സര പരീക്ഷാ പരിശീലന കേന്ദ്രത്തിൽ വൻ തീപിടിത്തം. തീപിടിച്ചതിനെ തുടർന്ന് വിദ്യാർത്ഥികൾ ജനൽ വഴി കയറുപയോഗിച്ച് രക്ഷപ്പെടുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം.

Also Read: പുരാവസ്തു തട്ടിപ്പ് കേസിൽ ഹൈക്കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ സമർപ്പിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ

പരിഭ്രാന്തരായി കെട്ടിടത്തിൽ നിന്ന് പിൻഭാഗത്തെ വഴിയിലൂടെ താഴേക്ക് രക്ഷപ്പെടാൻ ശ്രമിച്ച 4 വിദ്യാർത്ഥികൾക്ക് പരുക്കേറ്റതായും പൊലീസ് പറഞ്ഞു.

അത്ര വലുതല്ലാത്ത ഇലക്ട്രിക് മീറ്ററിലാണ് തീ പടർന്നതെന്നും, എന്നാൽ പുക ഉയർന്നതിനെ തുടർന്ന് കുട്ടികൾ പരിഭ്രാന്തരായി കെട്ടിടത്തിന്റെ പിൻവശത്ത് നിന്ന് താഴേക്ക് രക്ഷപ്പെടാൻ ശ്രമിച്ചു. ഇത് കാരണമാണ് വിദ്യാർത്ഥികൾക്ക് പരുക്കേറ്റതെന്നും പൊലീസ് അറിയിച്ചു

11 അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിവരികയാണ്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News