കര്‍ണാടകയിലെ പടക്കക്കടയില്‍ തീപിടിത്തം; 12 പേര്‍ക്ക് ദാരുണാന്ത്യം

കര്‍ണാടകയിലെ പടക്ക ഗോഡൗണിലുണ്ടായ അഗ്നിബാധയില്‍ 12 പേര്‍ക്ക് ദാരുണാന്ത്യം. നിരവധി പേര്‍ക്ക് ഗുരുതര പരുക്കേറ്റു. കര്‍ണാടക ഹൊസൂര്‍ അതിര്‍ത്തിയില്‍ അത്തിപള്ളിയിലെ പടക്കക്കടയിലാണ് തീപിടിത്തമുണ്ടായത്. സമീപത്തെ അഞ്ച് കടകളിലേക്കും തീപടര്‍ന്ന് പൂര്‍ണമായും കത്തി നശിച്ചു.

Also Read : സംസ്ഥാനത്തിന് മതിയായ ധനവിഭവം ഉറപ്പാക്കാന്‍ കേന്ദ്രം തയ്യാറാകണം: ആവശ്യവുമായി കെ എന്‍ ബാലഗോപാല്‍

പടക്കക്കട ഉടമയായ നവീന്‍, കണ്ടെയ്നര്‍ വാഹനത്തില്‍ നിന്ന് പടക്കക്കടയിലേക്ക് പടക്കങ്ങള്‍ അടങ്ങിയ പെട്ടികള്‍ കയറ്റുന്നതിനിടെയാണ് അപ്രതീക്ഷിതമായി പടക്കങ്ങള്‍ പൊട്ടിത്തെറിച്ചത്. നിലവില്‍ 12 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്.

Also Read : തമിഴ്‌നാട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി

മൂന്ന് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും പടക്കം കടയിലാകെ പടര്‍ന്ന് അന്തരീക്ഷത്തില്‍ പുക ഉയരുകയായിരുന്നു. ദേശീയപാതയോരത്ത് സംഭവം നടന്നതിനാല്‍ ഗതാഗതവും തടസ്സപ്പെട്ടു. തീ നിയന്ത്രണവിധേയമാക്കിയ ശേഷമേ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമാകൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News