കോഴിക്കോട് കുന്നമംഗലത്ത് തീപിടുത്തം

കാരന്തൂര്‍ പാലക്കല്‍ പെട്രോള്‍ പമ്പിന് മുന്‍ വശത്ത് പ്രവര്‍ത്തിക്കുന്ന ടി.വി.എസ് ഷോറൂമിലാണ് തീപിടിച്ചത്. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. ഓണം പ്രമാണിച്ച് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നു. തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ജീവനക്കാര്‍ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.

Also Read: ട്രിവാൻഡ്രം ഇന്റർനാഷണൽ സ്കൂളിൽ 20-ാം സ്ഥാപക ദിനാഘോഷം

ആര്‍ക്കും പരിക്കില്ല. വെള്ളിമാട്കുന്നില്‍നിന്നും നരിക്കുനിയില്‍ നിന്നും സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് തീ നിയന്ത്രണ വിധേയമാക്കി. പുതിയതും, സര്‍വ്വീസിന് കൊണ്ടുവന്നതും ഉള്‍പ്പെടെ പത്തോളം ബൈക്കുകള്‍ കത്തിനശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here