രാജസ്ഥാനിലെ മെഡിക്കല്‍ കോളേജില്‍ വന്‍ തീപിടിത്തം; 12 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി

രാജസ്ഥാനിലെ ദുംഗര്‍പൂര്‍ മെഡിക്കല്‍ കോളജില്‍ ശനിയാഴ്ച രാത്രിയിലുണ്ടായ തീപിടിത്തത്തില്‍ 12 കുട്ടികളെ രക്ഷപ്പെടുത്തിയതായി അധികൃതര്‍. മെഡിക്കല്‍ കോളജിലെ നവജാത ശിശുക്കളുടെ വാര്‍ഡിലാണ് തീപടര്‍ന്നത്.

നവജാതശിശുക്കളുടെ വാര്‍ഡില്‍ തീപിടിത്തം ഉണ്ടായതിനെ കുറിച്ച് ആശുപത്രിയില്‍ നിന്ന് വിവരം ലഭിച്ച ഉടന്‍ തന്നെ അഗ്‌നിശമന സേനാ യൂണിറ്റുകള്‍ എത്തുകയായിരുന്നു. മൂന്ന് യൂണിറ്റുകള്‍ സ്ഥലത്തെത്തുകയും തീയണയ്ക്കുകയും ചെയ്തു.

മൂന്ന് അഗ്‌നിശമന സേനാ യൂണിറ്റുകള്‍ എത്തി തീയണച്ചെന്നും 12 കുട്ടികളെ രക്ഷപ്പെടുത്തിയതായും മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. മഹേന്ദ്ര ദാമോര്‍ പറഞ്ഞു.

‘നവജാതശിശുക്കളുടെ വാര്‍ഡില്‍ തീപിടിത്തമുണ്ടായതിനെ കുറിച്ച് ഞങ്ങള്‍ക്ക് ആശുപത്രിയില്‍ നിന്ന് വിവരം ലഭിച്ചു. ഞാന്‍ എന്റെ ടീമിനൊപ്പം മൂന്ന് വാഹനങ്ങളുമായി ആശുപത്രിയിലേക്ക് പോയി. പുകയും തന്ന തീയുമുണ്ടായിരുന്നു, പക്ഷേ ഞങ്ങള്‍ തീ അണച്ച് കുട്ടികളെ സുരക്ഷിതമായി പുറത്തെത്തിച്ചു,’ ഫയര്‍ സേഫ്റ്റി ഓഫീസര്‍ ബാബുലാല്‍ ചൗധരി പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News