പൂനെയിൽ മെഴുകുതിരി നിർമാണ യൂണിറ്റിൽ വൻ തീപിടിത്തം; 6 മരണം

പൂനെയിൽ മെഴുകുതിരി നിർമാണ യൂണിറ്റിൽ വൻ തീപിടിത്തം ഉണ്ടായി. അപകടത്തിൽ ആറ് പേർ മരിക്കുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പൂനെയിലെ പിംപ്രി ചിഞ്ച്‌വാഡ് പ്രദേശത്തെ മെഴുകുതിരി നിർമാണ യൂണിറ്റിൽ ഉച്ചയ്ക്ക് 2.45 ഓടെയാണ് അപകടമുണ്ടായത്. വെള്ളിയാഴ്ചയാണ് തീപിടുത്തം ഉണ്ടായത്.

Also read:ആയുർവേദ ആശുപത്രിക്ക് കെട്ടിടം നിർമിക്കാൻ സ്വന്തം ഭൂമിയായി; നീണ്ട നാളത്തെ ആവശ്യത്തിന് നവകേരള സദസിലൂടെ പരിഹാരം

തീപിടിത്തമുണ്ടായത് പിറന്നാൾ ആഘോഷങ്ങൾക്കായി ഉപയോഗിക്കുന്ന മെഴുകുതിരികൾ നിർമ്മിക്കുന്ന ഫാക്ടറിയിലാണ്. അഗ്നിശമന സേനയെത്തി തീ അണച്ചു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.

Also read:ആശുപത്രിക്കുള്ളിൽ കടന്ന് സ്ത്രീയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News