കറാച്ചിയിലെ മാളില്‍ വന്‍ തീപിടിത്തം; 11 പേര്‍ വെന്തുമരിച്ചു, വീഡിയോ

പാകിസ്ഥാനിലെ കറാച്ചിയിലുള്ള ഷോപ്പിംഗ് മാളിലെ തീപിടിത്തത്തില്‍ 11 പേര്‍ മരിച്ചു. ആറുനില കെട്ടിടത്തിന്റെ നാലാം നിലയിലാണ് തീപിടിച്ചത്. 35 പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ദൃശ്യങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ പൊള്ളലേറ്റവരെ രക്ഷിക്കുന്നതും കാണാം.

ALSO READ: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ; കേരള പൊലീസ് വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന് ജീവന്റെ വിലയാണുള്ളതെന്ന് ആവര്‍ത്തിച്ചുറപ്പിച്ച സംഭവം: മുഖ്യമന്ത്രി

11 പേരുടെയും മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ചു. കെട്ടിടത്തില്‍ കുടുങ്ങിയ നാല്‍പതു പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. തീപിടിത്തതിന്റെ കാരണം വ്യക്തമായിട്ടില്ല. ജനങ്ങള്‍ പ്രാദേശിക ഭരണകൂടത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം മൂന്നാം നിലയില്‍ നിന്നാണ് തീ ആളിപടര്‍ന്നതെന്നും ആറാം നിലവരെ തീപിടിച്ചുവെന്നും റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. കെട്ടിടം നിര്‍മിച്ചിരിക്കുന്നത് ശരിയായല്ലെന്നും ഫയര്‍ എക്‌സിറ്റുകള്‍ ഇല്ലാതെയാണ് കെട്ടിട നിര്‍മാണമെന്നും പരാതി ഉയരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News