അജ്മാനില്‍ പെര്‍ഫ്യൂം-കെമിക്കല്‍ ഫാക്ടറിയില്‍ തീപിടിത്തം; നിരവധിപേർക്ക് പരിക്ക്

യുഎഇയിലെ അജ്മാനില്‍ പെര്‍ഫ്യൂം-കെമിക്കല്‍ ഫാക്ടറിയില്‍ തീപിടിത്തം. ഒമ്പത് പാകിസ്ഥാനികള്‍ക്ക് പരിക്കേറ്റു. ശനിയാഴ്ചയാണ് അഗ്നിബാധ ഉണ്ടായത്. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Also read:ഡിവൈഎഫ്ഐയുടെ സഹായഹസ്തം തുടരുന്നു; മൂന്ന് കുടുംബങ്ങൾ ഇനി ആശ്വാസത്തോടെ തലചായ്ക്കും, ചർച്ചയായി വി കെ സനോജിന്റെ ഫേസ്ബുക്ക് പോസ്റ്റ്

തീപിടിത്തമുണ്ടായത് അജ്മാനിലെ ജറഫില്‍ പ്രവര്‍ത്തിക്കുന്ന കെമിക്കല്‍ കമ്പനിക്കാണ്. വിവരം അറിഞ്ഞ ഉടന്‍ സി​വി​ൽ ഡി​ഫ​ൻ​സും പൊ​ലീ​സും സ്ഥലത്തെത്തി തീ ​നി​യ​ന്ത്ര​ണ വിധേയമാക്കി. ഗുരുതര പരിക്കേറ്റ രണ്ടുപേരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Also read:‘തൃശൂരിന്റെ ചങ്കാണ് സുനി ചേട്ടൻ’; വി.എസ്.സുനില്‍കുമാറിന് ആശംസകളുമായി മന്ത്രി കെ രാജൻ

അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് എല്ലാ സഹായവും നല്‍കുമെന്ന് യുഎഇയിലെ പാകിസ്ഥാന്‍ അംബാസഡര്‍ ഫൈസല്‍ നിയാസ് തിര്‍മിസിയും ദുബൈ പാകിസ്ഥാന്‍ കോണ്‍സല്‍ ജനറല്‍ ഹുസൈന്‍ മുഹമ്മദും അറിയിച്ചു. കോ​ൺ​സു​ലേ​റ്റ് വെ​ൽ​ഫെ​യ​ർ വി​ങ്​ പ​രി​ക്കേ​റ്റ​വ​രെ പ്ര​വേ​ശി​പ്പി​ച്ച ആ​ശു​പ​ത്രി​ക​ൾ സ​ന്ദ​ർ​ശി​ക്കു​ക​യും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​മാ​യി സംസാരിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News