പത്തനംതിട്ടയിൽ ക്ലോസറ്റില്‍ കാല്‍ കുടുങ്ങിയ യുവതിയെ അഗ്‌നിരക്ഷാസേനയെത്തി രക്ഷിച്ചു. ചൊവ്വാഴ്ച ഉച്ചക്കഴിഞ്ഞ് രണ്ടരയോടെ ആയിരുന്നു സംഭവം. ബാത്‌റൂമിലേക്ക് കയറിയ യുവതി കാല്‍ വഴുതി ക്ലോസറ്റില്‍ അകപ്പെടുകയായിരുന്നു. തുടര്‍ന്ന് തിരുവല്ലയില്‍ നിന്നെത്തിയ അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥര്‍ അര മണിക്കൂറോളം നേരം നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് യുവതിയെ രക്ഷപ്പെടുത്തിയത്.
also read; ക്ലിനിക്കില്‍ മോഷണം നടത്തിയ കേസില്‍ പ്രതികള്‍ പിടിയില്‍
തിരുവല്ല കവിയൂര്‍ പോളച്ചിറയില്‍ പ്രവര്‍ത്തിക്കുന്ന ഫിഷ് ഫാം ക്വാര്‍ട്ടേഴ്‌സിലെ ക്ലോസറ്റിലാണ് യുവതിയുടെ കാല്‍ കുടുങ്ങിയത്. ഫാമിലെ ജീവനക്കാരിയുടെ സഹോദരിയുടെ കാലാണ് അബദ്ധത്തില്‍ ക്ലോസറ്റില്‍ അകപ്പെട്ടത്. കാല്‍പ്പത്തിക്ക് പരിക്കേറ്റ യുവതിയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here