ദുബായിലെ റെസിഡന്‍ഷ്യല്‍ ടവറില്‍ വന്‍ തീപിടുത്തം; താമസക്കാർ രക്ഷപ്പെട്ടു

ഇന്ന് പുലര്‍ച്ചെ ദുബായിലെ സ്‌പോര്‍ട്‌സ് സിറ്റിയിലെ ഒരു റെസിഡന്‍ഷ്യല്‍ ടവറില്‍ വന്‍ തീപിടുത്തം. ആർക്കും തന്നെ പരുക്കില്ല. കെട്ടിടത്തില്‍ സിവില്‍ ഡിഫന്‍സ് വിഭാഗം ശീതീകരണ പ്രക്രിയ പൂര്‍ത്തിയാക്കിയ ശേഷം തിരികെ താമസത്തിനായി എത്താന്‍ കാത്തിരിക്കുകയാണ് ഇവിടെ താമസിക്കുന്നവർ. പുലര്‍ച്ചെ 3.30ന് കെട്ടിടത്തിലെ ഫയര്‍ അലാറം നിര്‍ത്താതെ മുഴങ്ങുന്നത് കേട്ടാണ് താമസക്കാർ വിവരം അറിഞ്ഞത്.

also read :ട്രൈബൽ സ്വാതന്ത്ര്യ സമര സേനാനി മ്യൂസിയത്തിന് വയനാട്ടിൽ ശിലയിട്ടു

അല്‍ ബര്‍ഷ സ്റ്റേഷനില്‍ നിന്നുള്ള അഗ്‌നിശമന സേനാംഗങ്ങള്‍ ആറ് മിനിറ്റിനുള്ളില്‍ സ്ഥലത്തെത്തി താമസക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചതായി രാവിലെ ദുബായ് സിവില്‍ ഡിഫന്‍സ് അറിയിച്ചിരുന്നു. തീപിടുത്തത്തില്‍ ആര്‍ക്കും പരുക്കില്ലെന്നും രണ്ട് ഫയര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള എമര്‍ജന്‍സി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയതെന്നും സിവില്‍ ഡിഫന്‍സ് വിശദീകരിച്ചു.

എല്ലാവരും ഉറങ്ങിക്കിടക്കെയാണ് ബഹുനില കെട്ടിടത്തിലേക്ക് തീപടര്‍ന്നത്. ഫയര്‍ അലാറം കേട്ട് ഉണര്‍ന്ന് തന്റെ 17ാം നിലയിലെ അപ്പാര്‍ട്ട്‌മെന്റിന്റെ ജനലിലൂടെ നോക്കിയപ്പോള്‍ തീ ആളിപ്പടരുന്നത് കണ്ടതായി ജിഹാദ് എന്ന താമസക്കാരന്‍ പറഞ്ഞു. ഒരുവശം മുഴുവന്‍ തീപിടിച്ചതിനാല്‍ താൻ പുറത്തേക്ക് ഓടി അയല്‍ക്കാരനെ ഉണര്‍തുകയായിരുന്നു. ഒഴിപ്പിക്കപ്പെട്ട താമസക്കാരില്‍ മിക്കവരും കുടുംബവുമൊന്നിച്ച് കാറിനുള്ളില്‍ മറ്റും കാത്തിരിക്കുകയാണ്. കത്തിപ്പോയ അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാര്‍ വലിയ ആധിയിലുമാണ്.

also read :എ കെ ആന്‍റണിക്ക് മാനസാന്തരമോ?, മോദിയുടെ മുൻപിൽ ഇനി മുട്ടുകുത്തി പ്രാർത്ഥിക്കുമായിരിക്കും: കോണ്‍ഗ്രസ് നേതാവ് പ്രൊഫ ജി ബാലചന്ദ്രന്‍

പുലര്‍ച്ചെ 5.23ന് തീ നിയന്ത്രണവിധേയമാക്കുകയും ഒരു മണിക്കൂറിന് ശേഷം പൂര്‍ണമായും അണയ്ക്കുകയും ചെയ്തു. ശീതീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നും അതിനുശേഷം സ്ഥലം ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറുമെന്നും അഗ്‌നിശമനസേന അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News