ക്രിക്കറ്റ് ലോകകപ്പ് വേദിയായ ഈഡൻ ഗാർഡൻസിൽ തീപിടിത്തം. സ്റ്റേഡിയത്തിലെ ഡ്രസിങ് റൂമുകളിലൊന്നിലാണ് തീപിടിത്തമുണ്ടായത്. ഏകദിന ലോകകപ്പിന് മുന്നോടിയായി നവീകരണപ്രവർത്തനങ്ങൾ നടന്നുവരികയായിരുന്നു ഇവിടം.
ALSO READ: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തീയതിയിൽ കമ്മീഷൻ കാണിച്ചത് നിഷേധാത്മക നിലപാട്; മന്ത്രി വി എൻ വാസവൻ
ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് തീപിടിത്തമുണ്ടായത്. എവേ ടീമുകൾ ഉപയോഗിക്കുന്ന ഡ്രെസിങ് റൂമിൽനിന്ന് പുകയുയരുന്നത് ഗ്രൗണ്ട് സ്റ്റാഫുകളാണ് ആദ്യം കണ്ടത്. ഈ വർഷം നടക്കേണ്ട ഏകദിന ലോകകപ്പിന് മുന്നോടിയായി നവീകരണപ്രവർത്തനങ്ങൾ നടക്കുകയായിരുന്നു ഇവിടം. ഡ്രസിങ് റൂമിലെ ഫോൾസ് സീലിങ്ങിൽ നിന്ന് പുക ഉയരുകയായിരുന്നു എന്നാണ് വിവരം.
ALSO READ: ആലുവ കൊലപാതകം: പ്രതി അസ്ഫാക്ക് ആലത്തിനെ വീണ്ടും റിമാൻഡ് ചെയ്തു
തീപിടിത്തം കാര്യമുള്ളതല്ലെന്നും ഉടൻ തന്നെ തീയണയ്ക്കാനായെന്നും അധികൃതർ വിശദീകരിച്ചു. സെമി ഫൈനൽ ഉൾപ്പെടെ ആറ് പ്രധാനപ്പെട്ട മത്സരങ്ങളാണ് ഈഡൻ ഗാർഡൻസിൽ നടക്കാനുള്ളത്. നവംബർ അഞ്ചിന് ദക്ഷിണാഫ്രിക്കയുമായി ഇൻഡിക്ക ഇവിടെ മത്സരമുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here