വർക്കല റെയിൽവേ സ്റ്റേഷന് സമീപത്ത് പ്രവർത്തിക്കുന്ന കരാർ കമ്പനിയുടെ ഫീൽഡ് ഓഫീസിന് തീപിടിച്ചു. കരാർ കമ്പനിയുടെ കണ്ടെയ്നർ ഫീൽഡ് ഓഫീസിലാണ് തീപിടുത്തം ഉണ്ടായത്. ആളിക്കത്തുകയായിരുന്ന തീ നിമിഷങ്ങൾക്കുള്ളിൽ ഫയർഫോഴ്സ് സ്ഥലത്തെത്തി അണച്ചു.
250 ഓളം സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള താൽക്കാലിക ഓഫീസും അതിനുള്ളിൽ ഉണ്ടായിരുന്ന ഫയലുകളും ഓഫീസിൽ സൂക്ഷിച്ചിരുന്ന ഇരുപതിനായിരം രൂപയും കത്തി നശിച്ചതായി കരാർ കമ്പനി അധികൃതർ അറിയിച്ചു.
ഷോട്ട് സർക്യൂട്ട് ആവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഏകദേശം 50,000 രൂപയോളം നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. അഗ്നിശമന സേനയുടെ സമയോചിതമായ ഇടപെടൽ മൂലം തീ റെയിൽവേ പ്ലാറ്റ്ഫോമിലേക്ക് പടർന്നില്ല. അഗ്നിശമന സേനയുടെ ഇടപെടൽ കരാണം വൻ ദുരന്തമാണ് ഒഴിവായത്.
News Summary: Fire broke out at the field office of a contract company operating near the Varkala railway station. Firefighters reached the spot on time and extinguished the fire.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here