കെട്ടുകാഴ്ചയ്ക്കിടെ തേരിന് തീപിടിച്ചു; സംഭവം പന്തളം കുരമ്പാലയിൽ

പന്തളം കുരമ്പാലയിൽ കെട്ടുകാഴ്ചയ്ക്കിടെ തേരിന് തീപിടിച്ചു. കുരവപ്പൂവിൽ നിന്നാണ് തീ പടർന്നത്. പന്തളം കുരമ്പാല പുത്തൻകാവിൽ ഭഗവതി ക്ഷേത്രത്തിലെ കെട്ടുകാഴ്ചയ്ക്കിടയാണ് തീപിടുത്തം. 40 അടിയോളം ഉയരമുള്ള തേരിൻ്റെ മുകൾഭാഗത്താണ് തീ പടർന്നത്. ക്ഷേത്രവളപ്പിന് മുന്നിൽ ചുറ്റും നിറയെ ആളുകൾ നിൽക്കെയായിരുന്നു തീപിടിത്തം. സംഘാടകർ തന്നെ അതിവേഗം മുകളിൽ കയറി വെള്ളം ഒഴിച്ച് തീ അണച്ചു. കെട്ടുകാഴ്ചയ്ക്കായി തേര് നിർമ്മിച്ചതിൻ്റെ അമ്പതാം വാർഷികം കൂടിയായിരുന്നു ഇത്തവണ.

Also Read; സിദ്ധാർത്ഥിൻ്റെ മരണം: അന്വേഷണം സിബിഐക്ക് കൈമാറാൻ സർക്കാർ വീഴ്‌ച വരുത്തിയോ ? നോക്കാം വിശദമായി…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News