ഓപ്പറേഷന്‍ തിയേറ്ററില്‍ തീപിടുത്തം; രോഗികളെയും ജീവനക്കാരെയും രക്ഷപ്പെടുത്തിയത് ഏണി വഴി

ആന്ധ്രപ്രദേശ് വിശാഖപട്ടത്തുള്ള ഇന്‍ഡസ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ രോഗികളെയും ജീവനക്കാരെയും രക്ഷിച്ചത് ഏണി ഉപയോഗിച്ച്. ഓപ്പറേഷന്‍ തിയേറ്ററിലാണ് തീപിടിച്ചത്. ഇതോടെ രോഗിയെയും ജീവനക്കാരെയും മുകളിലത്തെ നിലയില്‍ നിന്നും താഴെ എത്തിക്കാന്‍ ഏണി ഉപയോഗിക്കേണ്ടി വന്നു. ഫയര്‍ഫോഴ്‌സും പൊലീസും സംഭവസ്ഥലതെത്തി. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. രോഗികളെല്ലാം സുരക്ഷിതരാണെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

ALSO READ: കശുവണ്ടി ഇറക്കുമതിക്ക്‌ കാഷ്യു ബോർഡിന്‌ 25 കോടി രൂപ അനുവദിച്ചു

തുറമുഖ നഗരത്തിലെ ജഗദംബ ജംഗ്ഷനിലുള്ള ആശുപത്രിയിലെ മുകളിലത്തെ മൂന്നു നിലകളെ പുക മൂടിയിരുന്നു. രാവിലെ 11 മണിയോടെയായിരുന്നു സംഭവം. 57 രോഗികളെയാണ് ആശുപത്രിയില്‍ നിന്നും പുറത്തെത്തിച്ചത്. ചിലര്‍ പുക ശ്വസിച്ച് അവശതയിലായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടോ നൈട്രസ് ഓക്‌സൈഡ് ചോര്‍ച്ചയോ ആകാം തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News