മുംബൈയിൽ ഇരുനില കെട്ടിടത്തിൽ തീപിടിത്തം; മരിച്ചത് രണ്ട കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴ് പേർ

FIRE

മുംബൈയിൽ ഇരുനിലകെട്ടിടത്തിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ചു. ഷോർട്ട് സർക്യൂട്ടിനെ തുടർന്നുണ്ടായ തീപിടിത്തത്തിൽ രണ്ട കുട്ടികളടങ്ങുന്ന കുടുംബമാണ് കൊല്ലപ്പെട്ടത്. പാരിസ് ഗുപ്ത (7), നരേന്ദ്ര ഗുപ്ത (10), മഞ്ജു പ്രേം ഗുപ്ത (30), അനിത ഗുപ്ത (39), പ്രേം ഗുപ്ത (30), വിധി ഗുപ്ത, ഗീത ഗുപ്ത എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Also Read; തദ്ദേശ സ്ഥാപനങ്ങളിലെ അഴിമതി വെച്ചുപൊറുപ്പിക്കില്ല, തദ്ദേശ സ്ഥാപനങ്ങളിൽ ഫയലുകൾ വെച്ചു താമസിപ്പിക്കുന്നവരുടെ പട്ടിക തയാറാക്കും; മന്ത്രി എം ബി രാജേഷ്

മുംബൈയിൽ ചെമ്പൂർ സിദ്ധാർത്ഥ് കോളനിയിൽ ഞായറാഴ്ച പുലർച്ചെ അഞ്ചോടെയായിരുന്നു സംഭവം. താഴത്തെ നിലയിലെ ഇലക്ട്രിക്കൽ സാധനങ്ങൾ സൂക്ഷിച്ചിരുന്ന കടയിൽ നിന്നാണ് തീ പടർന്നതെന്നും കുടുംബം താമസിച്ചിരുന്ന മുകൾ നിലയിലേക്ക് തീ പടരുകയായിരുന്നുവെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Also Read; മുഖ്യമന്ത്രിയുടെ ഓഫീസിൽ പേഴ്സനൽ സ്റ്റാഫുകൾ എത്തുന്നത് സാധാരണ കാര്യം, ഇതുമായി ബന്ധപ്പെട്ടുള്ള മാധ്യമ വാർത്തകൾ വ്യാജം; മുഖ്യമന്ത്രിയുടെ ഓഫീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News