കോഴിക്കോട് വെള്ളിപറമ്പില്‍ ഓട്ടോഗ്യാരേജ് വര്‍ക്ക്‌ഷോപ്പില്‍ തീപിടിത്തം

കോഴിക്കോട് വെള്ളിപറമ്പിലുള്ള അഞ്ജലി ഓട്ടോ ഗ്യാരേജ് വര്‍ക്ക്‌ഷോപ്പിലുണ്ടായ തീപിടുത്തത്തില്‍ അഞ്ച് കാറുകള്‍ കത്തി നശിച്ചു. അജയന്‍ ചേവരമ്പലം എന്ന ആളുടേതാണ് സ്ഥാപനം. പുലര്‍ച്ചെയാണ് സംഭവം.

Also Read: തൃശ്ശൂര്‍ കുതിരാനില്‍ കാറും ലോറിയും കൂട്ടയിടിച്ച് അപകടം; ഒരാള്‍ മരിച്ചു

മുക്കം ഫയര്‍ഫോഴ്‌സിന്റെ രണ്ട് യൂണിറ്റും ഫറോക്ക് ഫയര്‍ഫോഴ്‌സിന്റെ ഒരു യൂണിറ്റും എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. വാഹനത്തിന്റെയോ സ്ഥാപനത്തിന്റെയോ വയറിങ്ങിനുള്ള ഷോട്ട് സര്‍ക്യൂട്ട് ആവാം തീപിടുത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News