കോഴിക്കോട് മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ വന്‍ തീപിടിത്തം

കോഴിക്കോട് വെസ്റ്റ്ഹില്ലിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ വന്‍ തീപിടിത്തം. വെസ്റ്റ്ഹില്ലിലെ നഗരസഭയുടെ പ്ലാസ്റ്റിക് മാലിന്യ കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്. രാവിലെ ഒന്‍പതരയോടെയാണ് തീപിടിത്തമുണ്ടായത്.

Also Read : 17 വർഷത്തിനു ശേഷം വിഛേദിക്കപ്പെട്ട ബന്ധം വീണ്ടും ഒന്നിക്കുന്നു; പോസ്റ്റ് പങ്കുവെച്ച് മന്ത്രി മുഹമ്മദ് റിയാസ്

അഗ്‌നിരക്ഷാസേനയെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു. തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല.മാലിന്യ സംസ്‌കരണകേന്ദ്രത്തിന്റെ പുറകിലായി ഒരു ട്രാന്‍സ്ഫോമറും ഉണ്ട്. അതിലേക്ക് തീപടരാതിരിക്കാനുള്ള ശ്രമങ്ങള്‍ ഫയര്‍ഫോഴ്സ് നടത്തുന്നുണ്ട്.

Also read : ബിജെപി വീണ്ടും അധികാരത്തിലെത്തുന്നത് ആപത്ത്; വിമര്‍ശനവുമായി മുഖ്യമന്ത്രി

ഒരുമണിക്കൂറിലധികം നേരമായി തീ പടരുന്നതായി നാട്ടുകാര്‍ പറഞ്ഞു. പ്ലാസ്റ്റിക് മാലിന്യമായതിനാല്‍ വന്‍തോതില്‍ ബുദ്ധിമുട്ടുന്നതായും നാട്ടുകാര്‍ പറഞ്ഞു. നാല് ഫയര്‍ഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News