വർക്കല റെയിൽവേ സ്റ്റേഷന് സമീപത്ത് പ്രവർത്തിക്കുന്ന കെ റെയിൽ കരാർ കമ്പനിയുടെ ഫീൽഡ് ഓഫീസിന് തീപിടിച്ചു. കരാർ കമ്പനിയുടെ കണ്ടെയ്നർ ഫീൽഡ് ഓഫീസിലാണ് തീപിടുത്തം ഉണ്ടായത്. ഉടൻ ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. 250 ഓളം സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള താൽക്കാലിക ഓഫീസും അതിനുള്ളിൽ ഉണ്ടായിരുന്ന ഫയലുകളും ഓഫീസിൽ സൂക്ഷിച്ചിരുന്ന ഇരുപതിനായിരം രൂപയും കത്തി നശിച്ചതായി കരാർ കമ്പനി അധികൃതർ അറിയിച്ചു. ഷോട്ട് സർക്യൂട്ട് ആവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
ALSO READ; പത്തനംതിട്ട പോക്സോ കേസ്: അന്വേഷണത്തിന് 25 അംഗ പ്രത്യേക സംഘം; ഇതുവരെ അറസ്റ്റിലായത് 26 പേർ
അതേ സമയം, മറ്റൊരു സംഭവത്തിൽ, മദ്യലഹരിയിലായിരുന്നയാള്‍ ഓടിച്ച കാര്‍ വെയ്റ്റിംഗ് ഷെഡിലേക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു. കഴിഞ്ഞദിവസം രാത്രി ഈരാറ്റുപേട്ട നടയ്ക്കലിലുണ്ടായ വാഹനാപകടത്തില്‍ മഠത്തില്‍ അബ്ദുല്‍ഖാദറാണ് മരിച്ചത്. വെയിറ്റിംഗ് ഷെഡില്‍ സുഹൃത്തിനൊപ്പം സംസാരിച്ചിരിക്കുകയായിരുന്നു അബ്ദുള്‍ഖാദര്‍. സുഹൃത്തിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഗമണ്ണിലേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണംവിട്ട് റോഡരികിലെ വെയറ്റിംഗ് ഷെഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here