തൃശൂർ പുതുക്കാട് പ്രജ്യോതി കുന്നിൽ വൻ തീപിടുത്തം; ഏക്കർ കണക്കിന് സ്ഥലം കത്തിനശിച്ചു

തൃശൂർ പുതുക്കാട് പ്രജ്യോതി കുന്നിൽ വൻ തീപിടുത്തം. ഏക്കർ കണക്കിന് സ്ഥലത്ത് തീ പടർന്നു. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് തീ വ്യാപിച്ചത്. പ്രജ്യോതി കോളേജിൻ്റെ കാമ്പസിലും സമീപത്തുള്ള സ്വകാര്യ വ്യക്തികളുടെ പറമ്പിലുമാണ് തീ പടർന്നു പിടിച്ചത്. അടിക്കാടുകളിൽ പടർന്ന തീ വളരെ വേഗം ചുറ്റുപാടും വ്യാപിച്ചു. വലിയ മരങ്ങൾ ഉൾപ്പടെ കത്തിനശിച്ചിട്ടുണ്ട്.

Also Read; ഇന്ത്യയുടെ വൈവിധ്യത്തെ അധിക്ഷേപിച്ച് കോൺഗ്രസ് നേതാവ് സാം പിട്രോഡ; വെള്ളക്കാരോടും ആഫ്രിക്കക്കാരോടും അറബികളോടും ഉപമിച്ചു

കുന്നിൻ്റെ താഴ്‌ന്ന ഭാഗത്തുള്ള വീട്ടുപറമ്പുകളിലേക്ക് തീ പടരാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. പുതുക്കാട് നിന്നെത്തിയ ഫയർഫോഴ്‌സ് സംഘവും നാട്ടുകാരും ചേർന്ന് ഏറെ പ്രയത്നിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

Also Read; ‘ദൃശ്യങ്ങൾ പകർത്തുന്നതിനിടെ ഉണ്ടായ ദുരന്തം അത്യന്തം വേദനാജനകം’: മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ വി മുകേഷിൻ്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് ഗോവിന്ദൻ മാസ്റ്റർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News