മുറിക്കുള്ളിൽ തീപിടിച്ച് ഗൃഹനാഥന് ഗുരുതരമായി പൊള്ളലേറ്റു

മുറിക്കുള്ളിൽ തീപിടിച്ച് ഗൃഹനാഥന് ഗുരുതരമായി പൊള്ളലേറ്റു. കാര്യവട്ടം പിണയ്ക്കോട്ടുകോണം രാജേഷ് ഭവനിൽ സോമനാണ് ഗുരുതരമായി പൊള്ളലേറ്റത്. 60 ശതമാനം പൊള്ളലേറ്റ ഇയാളെ മെഡി.കോളേജ് ബേൺ ഐസിയുവിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഒരു മണിയോടെയാണ് കിടപ്പുമുറിയിൽ തീ പടർന്നത്. കത്തിച്ചു വച്ച മെഴുകുതിരിയിൽ നിന്ന് തീ പടർന്നതെന്നാണ് സംശയം. കഴക്കൂട്ടത്തു നിന്നുള്ള ഫയർഫോഴ്സ് സംഘമെത്തിയാണ് തീയണച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News