കോഴിക്കോട് പെരുമണ്ണയില്‍ ആക്രിക്കടയില്‍ വന്‍ തീപിടിത്തം. പെരുമണ്ണ സ്വദേശി അബ്ദുറഹ്മാന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയ്ക്കാണ് തീപിടുത്തം ഉണ്ടായത്. മണക്കടവ് റോഡിലെ ആക്രിക്കടയിലാണ് സംഭവം.
മീഞ്ചന്ത, ബീച്ച്, വെള്ളിമാടുകുന്ന് എന്നിവിടങ്ങളില്‍ നിന്നും അഗ്‌നിരക്ഷാസേനയുടെ ഏഴ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ആക്രിക്കട പൂര്‍ണ്ണമായും കത്തി നശിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.
Also Read : പരാതിയും പരിഭവവും ഇല്ലാത്ത നല്ല തീര്‍ത്ഥാടന കാലം; സര്‍ക്കാരിനേയും ദേവസ്വം മന്ത്രിയേയും അഭിനന്ദിച്ച് ജയറാം
അതേസമയം കഴിഞ്ഞ ദിവസം തിരുവനന്തപുരം വർക്കല റെയിൽവേ സ്റ്റേഷന് സമീപത്ത് പ്രവർത്തിക്കുന്ന കെ റെയിൽ കരാർ കമ്പനിയുടെ ഫീൽഡ് ഓഫീസിന് തീപിടിച്ചിരുന്നു.
കരാർ കമ്പനിയുടെ കണ്ടെയ്നർ ഫീൽഡ് ഓഫീസിലാണ് തീപിടുത്തം ഉണ്ടായത്. ഉടൻ ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. 250 ഓളം സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള താൽക്കാലിക ഓഫീസും അതിനുള്ളിൽ ഉണ്ടായിരുന്ന ഫയലുകളും ഓഫീസിൽ സൂക്ഷിച്ചിരുന്ന ഇരുപതിനായിരം രൂപയും കത്തി നശിച്ചതായി കരാർ കമ്പനി അധികൃതർ അറിയിച്ചു. ഷോട്ട് സർക്യൂട്ട് ആവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here