മഥുരയിൽ പടക്ക മാർക്കറ്റിൽ തീപിടിത്തം; നിരവധി പേർക്ക് പരിക്ക്

ഉത്തർപ്രദേശിലെ മഥുരയിൽ പടക്ക മാർക്കറ്റിൽ വൻ തീപിടിത്തം. തീപിടിത്തത്തിൽ ഒമ്പത് പേർക്ക് പരിക്ക്, ഏഴ് കടകൾ കത്തിനശിച്ചു. മഥുര ജില്ലയിലെ ഗോപാൽബാഗ് പ്രദേശത്തെ പടക്ക മാർക്കറ്റിലാണ് വലിയ അപകടമുണ്ടായത്. കടകളിലൊന്നിൽ തുടങ്ങിയ തീ അതിവേഗം മറ്റ് കടകളിലേക്ക് പടരുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീയണച്ചു. പൊള്ളലേറ്റവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Also Read; ബുധനാഴ്ച മുതല്‍ മഴ ശക്തമാകും, നാലുജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

മാർക്കറ്റിലെ മുഴുവൻ പടക്കക്കടകൾക്കും ലൈസൻസ് ഉണ്ടായിരുന്നു. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും സ്റ്റേഷൻ ഹൗസ് ഓഫീസർ അജയ് കിഷോർ പറഞ്ഞു.

Also Read; ഭാര്യയും കാമുകനും കൂടെ ഭർത്താവിനെ കൊന്ന് കഷണങ്ങളാക്കി; സഹായികളടക്കം അഞ്ചുപേർ അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News