മലപ്പുറത്ത് വ്യാപാര സ്ഥാപനത്തില്‍ തീപിടിത്തം

മലപ്പുറം ചെമ്മാട് മൂന്ന് നില കെട്ടിടത്തില്‍ തീപിടിത്തം. ആളപായമില്ല, അപകടകാരണം. ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് നിഗമനം. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായി. ഡ്രൈ ഫ്രൂട്‌സ് ഷോപ്, പാരലല്‍ കോളേജ്, ബ്രോസ്സ്റ്റ് ഷോപ്പ്, കെഎസ്എഫ്ഇ, ജിം എന്നിവയാണ് മൂന്ന് നിലയുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ഞായറാഴ്ച ആയതിനാല്‍ എല്ലാ സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയായിരുന്നു.ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.

ALSO READ: അച്ഛന്റ അപ്രതീക്ഷിത മരണം, മൂന്ന് വയസുമുതല്‍ വീട് എന്ന തണല്‍ നഷ്ടം; തളരാതെ പൊരുതിക്കയറി, ശശികല ഇനി ഡോക്ടറാകും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration